കല്ലാച്ചി: (nadapuram.truevisionnews.com) നാദാപുരം കല്ലാച്ചിയിൽ മലഞ്ചരക്ക് കടയുടെ ഷട്ടർ ഉയർത്തി അകത്തുകടന്ന മോഷ്ടാക്കൾ ഒന്നര ലക്ഷം രൂപ കവർന്നു. കല്ലാച്ചി സ്വദേശിയായ പുത്തലത്ത് വീട്ടിൽ കുഞ്ഞഹമ്മദ് ഹാജിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് പട്ടാപ്പകൽ വൻ മോഷണം നടന്നത്.
ഏപ്രിൽ 21-ന് ഉച്ചക്കാണ് സംഭവം നടന്നത്. കടയുടമ പുറത്തുപോയ സമയം നോക്കി എത്തിയ മോഷണ സംഘം കടയുടെ ഷട്ടർ ഉയർത്തി അകത്തുകയറുകയായിരുന്നു. തുടർന്ന് മേശവലിപ്പിന്റെ പൂട്ട് തകർത്ത് അകത്ത് സൂക്ഷിച്ചിരുന്ന 1,50,000 രൂപയുമായി കടന്നുകളഞ്ഞു.
പകൽസമയത്ത് ടൗണിലെ തിരക്കേറിയ ഭാഗത്ത് നടന്ന മോഷണം വ്യാപാരികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.
Rs. 1.5 lakh stolen from a mountain shop in Kallachi










































