നാദാപുരം: പൂനയിൽ വെച്ച് നടന്ന പത്താമത് നാഷണൽ യൂത്ത് സോഫ്റ്റ് ബേസ്ബോൾ ചാംപ്യൻഷിപ്പിൽ ചാമ്പ്യൻമാരായ കേരള ടീമിനെ പ്രതിനിധികരിച്ച ഫാദിൽ എ പിയെ കല്ലുമ്മൽ പത്താം വാർഡ് വികസന സമിതി അനുമോദിച്ചു.
ചെക്യാട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ ഉദ്ഘാടനം ചെയ്തു. എ റഹീം മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
അബൂബക്കർ ചെറുവത്ത്, സുബിൻ,അബൂബക്കർ അന്തംപാടി, കുഞ്ഞബ്ദുല്ല പൊയിൽ, സലാം കെ വി , സഫീർ ഇല്ലത്ത്, അനിത ടീച്ചർ, സെക്കീന ഇല്ലത്ത്, അസീന എരഞ്ഞോളി,ജിൻസി കെ പി,താര എകരത്ത്, അഫ്സത്ത് ഇ, ഉസ്മാൻ എ പി, ഹംസ കുറുവയിൽ, ശരീഫ് ഇല്ലത്ത്, ചാത്തു കെ വി, മുഹമ്മദ് ശീറാസി,ശുഹൈബ് ചെറുവത്ത്, യഹ് യ ഹസൻ, സി പി കെ റബീഹ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Ward Development Committee congratulates Fadhil AP


































