ബാലസംഘം നാദാപുരം ഏരിയ ലീഡേഴ്‌സ് സമ്മർ ക്യാമ്പിന് ചുഴലിയിൽ തുടക്കമായി

ബാലസംഘം നാദാപുരം ഏരിയ ലീഡേഴ്‌സ് സമ്മർ ക്യാമ്പിന് ചുഴലിയിൽ തുടക്കമായി
May 20, 2026 01:23 PM | By Krishnapriya S R

നാദാപുരം: (nadapuram.truevisionnews.com) ബാലസംഘം നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലീഡേഴ്‌സ് സമ്മർ ക്യാമ്പും ഹാപ്പിനസ് ഫെസ്റ്റും ചുഴലി ഗവ. എൽ.പി സ്കൂളിൽ ആവേശകരമായി ആരംഭിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷ് ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ബാലസംഘം ഏരിയ സെക്രട്ടറി പി. അഞ്ജന അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതസംഘം ചെയർമാൻ എ.കെ രവീന്ദ്രൻ സ്വാഗതം ആശംസിച്ചു.

കുട്ടികളിലെ നേതൃപാടവവും സർഗ്ഗാത്മകതയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേനൽക്കാല ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ബാലസംഘം ഏരിയ പ്രസിഡന്റ് ആൽവിൻ, കല്ലുനിര മേഖല സെക്രട്ടറി സച്ചിത, മേഖല പ്രസിഡന്റ് ദയ വി. ചന്ദ്രൻ, ഏരിയ കൺവീനർ കെ. സുധീർ, ഏരിയ കോ-ഓർഡിനേറ്റർ ടി. ശ്രീമേഷ്, എം. നികേഷ്, കെ.കെ വിജേഷ് എന്നിവർ സംസാരിച്ചു.

ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ച അക്കാദമിക് സമിതി കൺവീനർ ടി.കെ രഞ്ജിത്ത് കുമാർ, ഷിബീഷ് കുറു വന്തേരി, എ.കെ ഹരിദാസൻ, ഇ. ഗംഗാധരൻ എടച്ചേരി, ഷാജി എൻ.കെ വളയം, സി.പി അശോകൻ, സുരേഷ് കൊയമ്പ്രത്ത് തുടങ്ങിയ പ്രമുഖരും ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

content highlights Nadapuram Area Leaders Summer Camp begins in a whirlwind

Next TV

Related Stories
ഡ്രൈവർക്കെതിരെ കേസ്; നാദാപുരത്ത് ഓട്ടോറിക്ഷയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്

May 20, 2026 12:52 PM

ഡ്രൈവർക്കെതിരെ കേസ്; നാദാപുരത്ത് ഓട്ടോറിക്ഷയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര പരിക്ക്

നാദാപുരത്ത് ഓട്ടോറിക്ഷയിടിച്ച് സ്കൂട്ടർ യാത്രികയ്ക്ക് ഗുരുതര...

Read More >>
വിദ്യാർത്ഥികൾക്ക് ആശ്വാസം; എടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡന്റ് മാർക്കറ്റിന് തുടക്കമായി

May 20, 2026 10:38 AM

വിദ്യാർത്ഥികൾക്ക് ആശ്വാസം; എടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡന്റ് മാർക്കറ്റിന് തുടക്കമായി

എടച്ചേരി സർവ്വീസ് സഹകരണ ബാങ്കിന്റെ സ്റ്റുഡന്റ് മാർക്കറ്റിന്...

Read More >>
Top Stories










News Roundup






GCC News






News from Regional Network