#Latest News #Symbolic opening #Against the indifference of leadership #Chekkiadu
ചെക്യാട്: (nadapuram.truevisionnews.com) ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസിന്റെ പുനർനിർമാണം വർഷങ്ങളായിട്ടും പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് പാറക്കടവ് ടൗൺ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ഉദ്ഘാടനവും ഓഫീസിൽ കയറിക്കൂടൽ സമരവും സംഘടിപ്പിച്ചു.
ഓഫീസ് കെട്ടിടം പൊളിച്ചിട്ടിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പണി തീർക്കാൻ ലീഗ് നേതൃത്വം കാട്ടുന്ന അനാസ്ഥയ്ക്കെതിരെ ടൗൺ യൂത്ത് ലീഗ് മുൻപും നിരന്തരം പ്രതിഷേധങ്ങൾ നടത്തിയിരുന്നു.
എന്നാൽ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും അനുകൂലമായ യാതൊരു പ്രതികരണവും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാൻ യൂത്ത് ലീഗ് കമ്മിറ്റി തീരുമാനിച്ചത്.
ഓഫീസ് കെട്ടിടത്തിൽ നടന്ന പ്രതിഷേധ പരിപാടി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സലിം ഇടവലത് ഉദ്ഘാടനം ചെയ്തു. പാർട്ടി അണികളുടെയും പ്രാദേശിക വികാരത്തിന്റെയും ആവശ്യങ്ങളെ അവഗണിക്കുന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമാണ് യോഗത്തിൽ ഉയർന്നത്.

ചടങ്ങിൽ പ്രമുഖ പ്രാദേശിക നേതാക്കളായ മഹമൂദ് മഠത്തിൽ, അബൂബക്കർ ആർ, മഹമുദ് പറമ്പത്ത്, ഹംസ കണ്ടിയെന്റവിട തുടങ്ങിയവർ സംബന്ധിച്ചു.
content highlights, Youth League holds symbolic inauguration and office sit-in protest
#Latest News #Symbolic opening #Against the indifference of leadership #Chekkiadu











































