കല്ലാച്ചിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വീട്ടമ്മയ്ക്ക് പരിക്ക്

കല്ലാച്ചിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; വീട്ടമ്മയ്ക്ക് പരിക്ക്
May 22, 2026 10:31 AM | By Krishnapriya S R
#Latest News #Kallachi #Accident

കല്ലാച്ചി: (nadapuram.truevisionnews.com) അശ്രദ്ധമായി അമിതവേഗതയിൽ പാഞ്ഞെത്തിയ കാറിടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മയ്ക്ക് പരിക്കേറ്റു. നിടുംപറമ്പ് സ്വദേശിയായ തെറ്റത്ത് വീട്ടിൽ രാജീഷന്റെ ഭാര്യ രജിന്യ (35) ക്കാണ് പരിക്കേറ്റത്.

മെയ് 18 ന് ഉച്ചയ്ക്ക് 2.45 ഓടെ വയൽപീടിക കിടഞ്ഞാത്ത് മുക്ക് റോഡ് ജംഗ്ഷനിലായിരുന്നു അപകടം സംഭവിച്ചത്. രജിന്യ കല്ലാച്ചി ഭാഗത്തുനിന്നും ഭൂമിവാതുക്കൽ ഭാഗത്തേക്ക് തന്റെ സ്കൂട്ടറിൽ സഞ്ചരിക്കവെയാണ് അപകടമുണ്ടായത്.

കിടഞ്ഞോത്ത് റോഡ് ഭാഗത്തുനിന്നും വയൽപീടിക ഭാഗത്തേക്ക് അമിതവേഗതയിൽ വന്ന KL 18 W 6222 നമ്പർ കാർ രജന്യയുടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ രജിന്യയുടെ വലത് കൈമുട്ടിനും വലത് കാൽപാദത്തിനും പരിക്കേറ്റു.

സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ അശ്രദ്ധമായി വാഹനമോടിച്ചതിന് വളയം പോലീസ് കേസെടുത്തിട്ടുണ്ട്.

CONTENT HIGHLIGHTS Woman injured in collision between car and scooter

#Latest News #Kallachi #Accident

Next TV

Related Stories
വിലങ്ങാട് പാലൂർ അങ്കണവാടിയിൽ ‘സ്നേഹവർണം’ പദ്ധതിക്ക് തുടക്കമായി

May 22, 2026 11:40 AM

വിലങ്ങാട് പാലൂർ അങ്കണവാടിയിൽ ‘സ്നേഹവർണം’ പദ്ധതിക്ക് തുടക്കമായി

പാലൂർ അങ്കണവാടിയിൽ ‘സ്നേഹവർണം’ പദ്ധതി തുടങ്ങി...

Read More >>
വന്ദേമാതര വിവാദം; ആർഎസ്എസ് നിലപാടുകൾക്കെതിരെ നാദാപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധം

May 22, 2026 10:58 AM

വന്ദേമാതര വിവാദം; ആർഎസ്എസ് നിലപാടുകൾക്കെതിരെ നാദാപുരത്ത് ഡിവൈഎഫ്ഐ പ്രതിഷേധം

വന്ദേമാതര ഗാനാലാപനവുമായി ബന്ധപ്പെട്ട് നാദാപുരത്ത് ഡിവൈഎഫ്ഐ...

Read More >>
കുറ്റം തെളിയിക്കാനായില്ല; നാദാപുരത്ത് ബലാത്സംഗ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു

May 22, 2026 09:50 AM

കുറ്റം തെളിയിക്കാനായില്ല; നാദാപുരത്ത് ബലാത്സംഗ കേസിലെ പ്രതിയെ കോടതി വെറുതെ വിട്ടു

നാദാപുരത്ത് ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കോടതി വെറുതെ...

Read More >>
Top Stories

News Roundup