#Latest News #Vilangadu
വിലങ്ങാട്: (nadapuram.truevisionnews.com) ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) സംസ്ഥാന സമിതിയുടെ മാതൃകാ അങ്കണവാടി പദ്ധതിയായ 'സ്നേഹവർണം' ജില്ലാതല ഉദ്ഘാടനം വിലങ്ങാട് പാലൂർ അങ്കണവാടിയിൽ നടന്നു.
വാണിമേൽ പഞ്ചായത്ത് വികസന കാര്യ സ്ഥിരംസമിതി അധ്യക്ഷൻ രാജു അലക്സ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ ശാരീരിക വളർച്ച, കൃത്യമായ പോഷകാഹാര ലഭ്യത, ബുദ്ധിപരമായ നൈപുണ്യ വികസനം എന്നിവ ലക്ഷ്യമിട്ടാണ് ഐഎപി സംസ്ഥാന തലത്തിൽ ഈ മോഡൽ അങ്കണവാടി പ്രോജക്ട് നടപ്പാക്കുന്നത്.
ഐസിഡിഎസ്, റോട്ടറി ഇന്റർനാഷണൽ എന്നിവയുമായി സഹകരിച്ചാണ് ഈ മാതൃകാ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പാലൂർ അങ്കണവാടിയിൽ വെച്ച് നടന്ന പ്രൗഢമായ ചടങ്ങിൽ ഡോ. രഞ്ജിത്ത് കുമാർ അധ്യക്ഷത വഹിച്ചു.
ഡോ. പി.എം. സലീം വടകര സ്വാഗതം ആശംസിച്ച യോഗത്തിൽ പ്രമുഖ ശിശുരോഗ വിദഗ്ധരും സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. ചടങ്ങിൽ ഡോ. പി. രഞ്ജിത്ത്, ഡോ. എം.വി. ഹരിദാസ്, റോട്ടറി പ്രതിനിധി ഡോ. എം. പ്രേംരാജ്, ഡോ. എം.വി. ഹഷിത, അങ്കണവാടി വർക്കർ സുനിത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
CONTENT HIGHLIGHTS 'Sneha Varnam' project launched at Paloor Anganwadi










































