#Latest #Nadapuram #Student Market
ചോറോട്: (nadapuram.truevisionnews.com) പുതിയ അധ്യയന വർഷത്തിലേക്ക് ആവശ്യമായ സ്കൂൾ വിപണി ലക്ഷ്യമിട്ട് ചോറോട് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്റ്റുഡന്റ് മാർക്കറ്റ് പ്രവർത്തനം തുടങ്ങി.
കൈനാട്ടിയിലുള്ള ഫെയർമാർട്ട് സൂപ്പർമാർക്കറ്റിൽ വെച്ച് നടന്ന ചടങ്ങിൽ ചോമ്പാല എ.ഇ.ഒ. സപ്പ ജൂലിയറ്റ് മാർക്കറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള പഠനോപകരണങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് ഇതിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്.
ബാങ്ക് പ്രസിഡന്റ് വി. ദിനേശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രദേശത്തെ പ്രമുഖരും സഹകാരികളും പങ്കെടുത്തു. ചടങ്ങിൽ ബാങ്ക് സെക്രട്ടറി എ. സുരേഷ് സ്വാഗതവും, വൈസ് പ്രസിഡന്റ് ബി. മധു, ഭരണസമിതി അംഗങ്ങളായ ടി. ബാലൻ, രഘുലാൽ എന്നിവർ ആശംസകളും അർപ്പിച്ചു സംസാരിച്ചു.
ബ്ലോസം സ്കൂൾ ഹെഡ്മിസ്ട്രസ് വിലാസിനി, പി.പി. പ്രജിത്ത്, പി.എം. ഗീത തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ചടങ്ങിന് വിനിൽരാജ് നന്ദി പ്രകാശിപ്പിച്ചു. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ബാങ്ക് ഒരുക്കിയ ഈ പുതിയ വിപണി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ആശ്വാസകരമാകും.
CONTENT HIGHLIGHTS Student Market opens in Kainatty










































