തിരിഞ്ഞുനോക്കാതെ അധികൃതർ; ഇരിങ്ങണ്ണൂർ സംസ്ഥാന പാതയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു, അപകടഭീതിയിൽ യാത്രക്കാർ
adimage

തിരിഞ്ഞുനോക്കാതെ അധികൃതർ; ഇരിങ്ങണ്ണൂർ സംസ്ഥാന പാതയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു, അപകടഭീതിയിൽ യാത്രക്കാർ

തിരിഞ്ഞുനോക്കാതെ അധികൃതർ; ഇരിങ്ങണ്ണൂർ സംസ്ഥാന പാതയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു, അപകടഭീതിയിൽ യാത്രക്കാർ adimage adimage
2026-05-27T12:11:00 | By Krishnapriya S R
#Latest News #Iringannur #Drinking water

എടച്ചേരി: (nadapuram.truevisionnews.com) ഇരിങ്ങണ്ണൂർ സംസ്ഥാന പാതയിലെ അപകട വളവിൽ കുടിവെള്ള പൈപ്പ് പൊട്ടി ദിവസങ്ങളായി വെള്ളം പാഴായിട്ടും അടിയന്തര നടപടി സ്വീകരിക്കാതെ അധികൃതർ മെല്ലെപ്പോക്ക് തുടരുന്നതായി പരാതി.

പുതിയടത്ത് കാക്കന്നൂർ റോഡ്, തെക്കെ പുന്നാറത്ത് താഴ റോഡ് കവലയിലാണ് പൈപ്പ് പൊട്ടി റോഡിൽ വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്. ദിവസങ്ങൾ പിന്നിടുന്തോറും ഈ കുഴിയുടെ വലിപ്പം കൂടിവരികയാണെന്ന് നാട്ടുകാർ പറയുന്നു.

കൊടുംവളവും രണ്ട് പോക്കറ്റ് റോഡുകൾ വന്ന് ചേരുന്ന കവലയുമായതിനാൽ തന്നെ ഇവിടെ എപ്പോഴും വലിയ അപകടസാധ്യത നിലനിൽക്കുന്നുണ്ട്. റോഡിലെ കൊടുംവളവും കയറ്റിറക്കങ്ങളും മരാമത്ത് പണികൾ കൃത്യമല്ലാത്തതിനാൽ റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുത തൂണുകളുമാണ് ഈ ഭാഗത്തെ പ്രധാന അപകടക്കെണികൾ.

ഇതിനു പുറമെയാണ് ഇരുവശങ്ങളിലെയും ഇടറോഡുകളിൽ നിന്നും അശ്രദ്ധമായി സംസ്ഥാന പാതയിലേക്ക് വാഹനങ്ങൾ കയറി വരുന്നത്. ഈ പ്രതിസന്ധികൾക്ക് നടുവിലാണ് ഇപ്പോൾ 'കൂനികന്മേൽ കുരു' എന്നോണം പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴികളും യാത്രക്കാർക്ക് വില്ലനാകുന്നത്.

വേനൽ രൂക്ഷമായതോടെ പ്രദേശത്തെ പലയിടങ്ങളിലും ടാങ്കറുകളിൽ കുടിവെള്ളം എത്തിച്ച് ജനങ്ങൾ കഷ്ടപ്പെടുമ്പോഴാണ്, ഇവിടെ ദിവസേന ലിറ്റർ കണക്കിന് ശുദ്ധജലം റോഡിലൂടെ ഒലിച്ചുപോയി നശിക്കുന്നത്. ഈ ദുരവസ്ഥയ്ക്ക് എത്രയും പെട്ടെന്ന് പരിഹാരം കണ്ട് പൈപ്പ് ലൈൻ അറ്റകുറ്റപ്പണി തീർക്കണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.

Content Highlight: content highlights:- A pipe bursts on the Iringanur state highway, causing drinking water to be wasted.

#Latest News #Iringannur #Drinking water

adimage

Next TV

adimage
Related Stories
നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം; ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം തുടങ്ങി

Jul 13, 2026 08:57 AM

നാദാപുരം വിഷ്ണുമംഗലം പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടതായി സംശയം; ഫയർഫോഴ്‌സ് രക്ഷാ പ്രവർത്തനം തുടങ്ങി

കോഴിക്കോട് നാദാപുരം വാണിമേൽ പുഴയിൽ യുവാവ് ഒഴുക്കിൽപ്പെട്ടു. വിഷ്ണുമംഗലം ബണ്ടിന് സമീപം ഇന്ന് രാവിലെ 8.30നായിരുന്നു സംഭവം. ഫയർഫോഴ്സും പോലീസും...

Read More >>
നാദാപുരം വളയത്ത് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു; യുവാവ് തൽക്ഷണം മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Jul 12, 2026 09:25 PM

നാദാപുരം വളയത്ത് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു; യുവാവ് തൽക്ഷണം മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

നാദാപുരം വളയം ചുഴലി റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. നിരുവുമ്മൽ സ്വദേശിക്കാണ് ദാരുണാന്ത്യം. മറ്റൊരാൾക്ക് ഗുരുതര പരിക്ക്....

Read More >>
adimageadimage
സുവർണ ജൂബിലി; വാണിമേൽ ക്രസന്റ് ഹയർ സെക്കണ്ടറി 50 ൻ്റെ നിറവിൽ ;  ആഘോഷങ്ങൾക്ക്  14ന് തുടക്കം

Jul 12, 2026 04:54 PM

സുവർണ ജൂബിലി; വാണിമേൽ ക്രസന്റ് ഹയർ സെക്കണ്ടറി 50 ൻ്റെ നിറവിൽ ; ആഘോഷങ്ങൾക്ക് 14ന് തുടക്കം

വിദ്യാലയ ഗോൾഡൻ ജൂബിലി, വിദ്യാഭ്യാസ സെമിനാർ, സ്കൂൾ ആഘോഷങ്ങൾ, പൂർവവിദ്യാർത്ഥി സംഗമം, അക്കാദമിക...

Read More >>
 കെഎസ്ഇബി കുഴി കെണിയായി...: നാദാപുരത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

Jul 12, 2026 03:33 PM

കെഎസ്ഇബി കുഴി കെണിയായി...: നാദാപുരത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

നാദാപുരം കല്ലാച്ചി റോഡിൽ കെഎസ്ഇബി ഭൂഗർഭ കേബിളിനായി തീർത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികൻ പ്രദീപന് ഗുരുതര പരിക്ക്. റോഡിലേക്ക് തെറിച്ച് വീണപ്പോൾ കാർ...

Read More >>
കേരള പ്രവാസി സംഘം നാദാപുരം ഏരിയ പഠന ക്യാമ്പ് പെരുണ്ടച്ചേരിയിൽ തുടങ്ങി

Jul 12, 2026 12:21 PM

കേരള പ്രവാസി സംഘം നാദാപുരം ഏരിയ പഠന ക്യാമ്പ് പെരുണ്ടച്ചേരിയിൽ തുടങ്ങി

കേരള പ്രവാസി സംഘം, നാദാപുരം, ബാദുഷ കടലുണ്ടി, പ്രവാസി സംഘം പഠന ക്യാമ്പ്,...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage adimage
adimage