#Nadapuram News #KSEB #Road Accident #Bike Accident #Underground Cable #Traffic Accident
നാദാപുരം: (https://nadapuram.truevisionnews.com/) കെഎസ്ഇബി ഭൂഗർഭ കേബിൾ സ്ഥാപിക്കുന്നതിനായി റോഡിൽ എടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക് . കല്ലാച്ചി പയന്തോങ്ങ് സ്വദേശിയും ബേക്കറി തൊഴിലാളിയുമായ മത്തത്ത് പ്രദീപനാണ് (51) ഗുരുതരമായി പരിക്കേറ്റത്.
അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ ബൈക്ക് യാത്രികനെ എതിർ ദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു . വെള്ളിയാഴ്ച രാത്രി വിഷ്ണുമംഗലം പഴയ മൃഗാശുപത്രിക്ക് സമീപമാണ് അപകടം. കല്ലാച്ചി ഭാഗത്തേക്ക് ബൈക്കിൽ വരികയായിരുന്ന പ്രദീപൻ, മാസങ്ങൾക്ക് മുൻപ് കേബിൾ ഇടാനായി കുഴിച്ച കുഴിയിൽ പെട്ട് ബൈക്ക് മറിയുകയായിരുന്നു.
നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീണ പ്രദീപന്റെ തലയിലേക്ക് എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ കഴുത്തിന് ഗുരുതരമായി പരിക്കേറ്റ പ്രദീപനെ ഉടൻ തന്നെ നാദാപുരം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും, പരിക്ക് അതീവ ഗുരുതരമായതിനാൽ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ചിയ്യൂർ സബ് സ്റ്റേഷനിൽ നിന്ന് നാദാപുരത്തേക്കും തൂണേരിയിലേക്കും ഭൂഗർഭ കേബിളുകൾ വലിക്കുന്നതിനായി റോഡിൽ പലയിടങ്ങളിലായി മാസങ്ങൾക്ക് മുൻപേ കുഴികൾ എടുത്തിരുന്നു.
ആറുമാസത്തിലേറെയായി അപകടകരമായ രീതിയിൽ റോഡിൽ കിടക്കുന്ന ഈ കുഴികൾ മൂലം മുൻപും നിരവധി അപകടങ്ങൾ നടന്നിട്ടുണ്ടെന്നും, അധികൃതരുടെ അനാസ്ഥയാണ് അപകടങ്ങൾക്ക് കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.
Content Highlight: Nadapuram Bike Accident: Man Critically Injured After Falling Into KSEB Pit
#Nadapuram News #KSEB #Road Accident #Bike Accident #Underground Cable #Traffic Accident







































