തോടന്നൂരിലെയും ചെമ്മരത്തൂരിലെയും പീഡനശ്രമം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ അസോസിയേഷൻ

തോടന്നൂരിലെയും ചെമ്മരത്തൂരിലെയും പീഡനശ്രമം: പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് മഹിളാ അസോസിയേഷൻ
May 30, 2026 11:22 AM | By Fidha Parvin
#LATEST NEWS #RAPE #Thodannoor #Chemmarathur #Mahila Association

വടകര: (vatakara.truevisionnews.com) തോടന്നൂരിലും ചെമ്മരത്തുരിലുമുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ യുവതിയെയും വയോധി കയെയും പീഡിപ്പിക്കാൻ ശ്രമിച്ച പ്രതികളെ അറസ്‌റ്റ് ചെയ്യണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ വടകര ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. തോടന്നൂരിൽ ശിശിരം ക്ലിനിക്കിലെ ജീവനക്കാരിയെ ക്ലിനിക്കിലെതന്നെ ഡോക്ടർ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു.

അതിജീവിത പ്രതിരോധിച്ചതിനാൽ രക്ഷപ്പെടുകയായിരുന്നു. പൊലീസിൽ പരാതി നൽകിയിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കൗണ്ടർ കേസെടുത്ത് പ്രതിയെ സംരക്ഷിക്കാനുള്ള നടപടി

പൊലീസ് അവസാനിപ്പിക്കണമെന്നും ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ചെമ്മരത്തൂരിൽ 68 വയസുകാരിയെയാണ് 38 വയസുള്ള അയൽവാസിയായ യുവാവ് വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. ഒരാഴ്ച മുമ്പാണ് സംഭവം. കുടിക്കാൻ വെള്ളം ചോദിച്ചുവന്ന യുവാവ് വയോധികയെ കയറിപ്പിടിക്കുകയായിരുന്നു. വയോധിക കുതറി മാറി രക്ഷപ്പെടുകയായിരുന്നു. യുവാവ് മുമ്പും പല സ്ത്രീകളെയും ആക്രമിച്ചിട്ടുണ്ട്.

വയോധിക പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇരു സംഭവങ്ങളിലും പ്രതികളെ പിടികൂടാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് മഹിളാ അസോസിയേഷൻ അറിയിച്ചു.

Content Highlight: Attempted rape in Thodannoor and Chemmarathur: Mahila Association demands immediate arrest of the accused

#LATEST NEWS #RAPE #Thodannoor #Chemmarathur #Mahila Association

Next TV

Related Stories
വടകര നിക്ഷേപ തട്ടിപ്പ് ആത്മഹത്യ: 'തട്ടിപ്പിന് നേതൃത്വം കൊടുത്തത് കോൺഗ്രസും മുസ്ലിം ലീഗും’ കൊലക്കുറ്റം ചുമത്തണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി

May 30, 2026 12:29 PM

വടകര നിക്ഷേപ തട്ടിപ്പ് ആത്മഹത്യ: 'തട്ടിപ്പിന് നേതൃത്വം കൊടുത്തത് കോൺഗ്രസും മുസ്ലിം ലീഗും’ കൊലക്കുറ്റം ചുമത്തണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി

വടകര നിക്ഷേപ തട്ടിപ്പ് ആത്മഹത്യ: 'തട്ടിപ്പിന് നേതൃത്വം കൊടുത്തത് കോൺഗ്രസും മുസ്ലിം ലീഗും’ കൊലക്കുറ്റം ചുമത്തണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി...

Read More >>
ഓർക്കാട്ടേരിയിൽ വയോധികയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 30, 2026 12:10 PM

ഓർക്കാട്ടേരിയിൽ വയോധികയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഓർക്കാട്ടേരിയിൽ വയോധികയെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
പലിശയും മുതലും നൽകാതെ കോടികളുടെ കുടിശിക; വടകര കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപകന്റെ ആത്മഹത്യയിൽ പ്രതിക്കൂട്ടിൽ

May 30, 2026 11:37 AM

പലിശയും മുതലും നൽകാതെ കോടികളുടെ കുടിശിക; വടകര കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപകന്റെ ആത്മഹത്യയിൽ പ്രതിക്കൂട്ടിൽ

പലിശയും മുതലും നൽകാതെ കോടികളുടെ കുടിശിക; വടകര കടത്തനാട് ലേബർ സൊസൈറ്റി നിക്ഷേപകന്റെ ആത്മഹത്യയിൽ...

Read More >>
വടകരയിൽ അധ്യാപക അവാർഡ് ജേതാവ് പി. പ്രശാന്തിന് അനുമോദനം നൽകി

May 30, 2026 10:50 AM

വടകരയിൽ അധ്യാപക അവാർഡ് ജേതാവ് പി. പ്രശാന്തിന് അനുമോദനം നൽകി

വടകരയിൽ അധ്യാപക അവാർഡ് ജേതാവ് പി. പ്രശാന്തിന് അനുമോദനം...

Read More >>
 വിരമിക്കുന്നവര്‍ക്ക് എന്‍ജിഒ യൂനിയന്റെ യാത്രയയപ്പ് നൽകി

May 30, 2026 10:39 AM

വിരമിക്കുന്നവര്‍ക്ക് എന്‍ജിഒ യൂനിയന്റെ യാത്രയയപ്പ് നൽകി

വിരമിക്കുന്നവര്‍ക്ക് എന്‍ജിഒ യൂനിയന്റെ യാത്രയയപ്പ്...

Read More >>
Top Stories

News Roundup

GCC News

Entertainment News