#LATEST NEWS #NGO union #Vadakar
വടകര: (vatakara.truevisionnews.com) വടകരയിലെ വിവിധ കോടതികളില്‍ നിന്നു റിട്ടയര്‍ ചെയ്യുന്ന ജീവനക്കാരായ വി.കെ.സുരേന്ദ്രബാബു, ഒ.കെ.ചന്ദ്രന്‍, ശോഭന മണ്ണില്‍ എന്നിവര്‍ക്ക് എന്‍ജിഒ യൂണിയന്‍ യാത്രയയപ്പ് നല്‍കി. യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ ടി.വി.അനീഷ് ഉദ്ഘാടനം ചെയ്തു.
പ്രമോദ്.എം.എം അധ്യക്ഷത വഹിച്ച ചടങ്ങില്‍ അനീഷ്.ടി.വി, രാജീവന്‍.പി.കെ എന്നിവര്‍ ഉപഹാര സമര്‍പ്പണം നിര്‍വഹിച്ചു. പ്രമോദ് പി.ടി ആശംസകള്‍ നേര്‍ന്നു. രതീഷ് കുമാര്‍.കെ.ആര്‍ സ്വാഗതവും ലിഥിന്‍.പി.എം നന്ദിയും പറഞ്ഞു
Content Highlight: Content Highlights:- NGO union sends farewell to retirees










































