മരണം മുൻപിൽ കണ്ട നിമിഷം....: വയനാട് തോൽപെട്ടിയിൽ കാട്ടാന ആക്രമം; നാദാപുരം വളയം സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്

മരണം മുൻപിൽ കണ്ട നിമിഷം....: വയനാട് തോൽപെട്ടിയിൽ കാട്ടാന ആക്രമം;  നാദാപുരം വളയം സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്
Jun 2, 2026 01:21 PM | By Susmitha Surendran
#Wild Elephant Attack #Tholpetty #Wayanad #Nadapuram Valayam #Escape

നാദാപുരം: (https://nadapuram.truevisionnews.com/) വയനാട് തോൽപെട്ടിയിൽ വിനോദയാത്ര സംഘത്തിന് നേരെ കാട്ടാന ആക്രമണം . നാദാപുരം വളയം ചെറുമോത്ത് സ്വദേശികളായ യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിയഴ്ക്ക്.

വളയം സ്വദേശികളായ ആറ് പേർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണം നടന്നത് . ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം . റോഡിൽ നിന്ന ഒറ്റക്കൊമ്പൻ കാറിന് നേരെ പാഞ്ഞടുക്കുകയായിരുന്നു .

റോഡ് സൈഡിൽ മാറി നിന്ന കാട്ടാന വാഹനം മുന്നോട്ട് പോകുന്ന ഘട്ടത്തിൽ വാഹനത്തിന് നേരെ ഉടൻ തന്നെ പാഞ്ഞടുക്കുകയും വാഹനത്തിന് കുത്തുകയും ചെയ്തു . ഉടൻ തന്നെ ഡ്രൈവർ പെട്ടെന്ന് വാഹനം മുന്നോട്ട് എടുത്തു മാറ്റിയതുകൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. ആറ് പേരും സുരക്ഷിതരായി നാട്ടിലേക്ക് എത്തി .

അതേസമയം വയനാട് തോൽപെട്ടി വന്യജീവി സങ്കേതത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നതായി റിപ്പോർട്ടുകൾ. തോൽപെട്ടി, തിരുനെല്ലി മേഖലകളിൽ രാത്രികാലങ്ങളിലും പുലർച്ചെയും ജനവാസ മേഖലകളിലിറങ്ങുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നതായും പ്രദേശവാസികൾക്ക് വലിയ രീതിയിൽ ആശങ്ക സൃഷ്ടിക്കുന്നതായും വിവരങ്ങൾ പുറത്തുവരുന്നുണ്ട്.

വനമേഖലയോട് ചേർന്നുകിടക്കുന്ന കൃഷിയിടങ്ങളിലെ സോളാർ ഫെൻസിംഗുകൾ തകർത്താണ് പലപ്പോഴും വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത്. അടുത്തിടെ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ കാട്ടാന ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ വനംവകുപ്പ് തോൽപെട്ടി ഉൾപ്പെടെയുള്ള വന്യജീവി സങ്കേതങ്ങളുടെ അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. തോൽപെട്ടി ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപമുള്ള കാട്ടുപാതകളിലും പുലർച്ചെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Content Highlight: Wild elephant attack in Tholpetty, Wayanad; Nadapuram Valayam natives escape

#Wild Elephant Attack #Tholpetty #Wayanad #Nadapuram Valayam #Escape

Next TV

Related Stories
കരുത്തുറ്റ സാരഥി; വിപി കുഞ്ഞികൃഷ്ണൻ സീനിയർ സിറ്റിസൺ ഫ്രന്റ്സ് ജില്ലാ പ്രസിഡണ്ട്

Jun 2, 2026 11:25 AM

കരുത്തുറ്റ സാരഥി; വിപി കുഞ്ഞികൃഷ്ണൻ സീനിയർ സിറ്റിസൺ ഫ്രന്റ്സ് ജില്ലാ പ്രസിഡണ്ട്

വിപി കുഞ്ഞികൃഷ്ണൻ സീനിയർ സിറ്റിസൺ ഫ്രന്റ്സ് ജില്ലാ പ്രസിഡണ്ട്...

Read More >>
നാദാപുരം ഗവ:യു.പി.സ്‌കൂളിൽ അധ്യാപക ഒഴിവ്

Jun 2, 2026 11:10 AM

നാദാപുരം ഗവ:യു.പി.സ്‌കൂളിൽ അധ്യാപക ഒഴിവ്

നാദാപുരം സ്‌കൂളിൽ അധ്യാപക...

Read More >>
ആദ്യദിനം വേറിട്ടതാക്കി വാണിമേൽ ക്രസന്റ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്; സൈബർ സുരക്ഷാ എക്സ്പോയും ഫോട്ടോ ബൂത്തും സംഘടിപ്പിച്ചു

Jun 2, 2026 10:31 AM

ആദ്യദിനം വേറിട്ടതാക്കി വാണിമേൽ ക്രസന്റ് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്; സൈബർ സുരക്ഷാ എക്സ്പോയും ഫോട്ടോ ബൂത്തും സംഘടിപ്പിച്ചു

വാണിമേൽ ക്രസന്റ് സ്കൂളിൽ സൈബർ സുരക്ഷാ എക്സ്പോയും ഫോട്ടോ ബൂത്തും സംഘടിപ്പിച്ചു...

Read More >>
നാദാപുരം ബസ്റ്റാൻഡ് നിർമ്മാണ സാമഗ്രികൾ കയറ്റി കൊണ്ടുപോകുന്നത് ഡിവൈഎഫ്ഐ തടഞ്ഞു

Jun 1, 2026 08:44 PM

നാദാപുരം ബസ്റ്റാൻഡ് നിർമ്മാണ സാമഗ്രികൾ കയറ്റി കൊണ്ടുപോകുന്നത് ഡിവൈഎഫ്ഐ തടഞ്ഞു

നാദാപുരം ബസ്റ്റാൻഡ് നിർമ്മാണ സാമഗ്രികൾ കയറ്റി കൊണ്ടുപോകുന്നത് ഡിവൈഎഫ്ഐ...

Read More >>
അറിവിൻ മധുരം; അക്ഷരാലയങ്ങളിൽ ഉത്സവമായി ആദ്യ സ്കൂൾ ദിനം

Jun 1, 2026 08:40 PM

അറിവിൻ മധുരം; അക്ഷരാലയങ്ങളിൽ ഉത്സവമായി ആദ്യ സ്കൂൾ ദിനം

വാണിമേൽ ഗ്രാമ പഞ്ചായത്ത്തല പ്രവേശനോൽസവം നെടുംപറമ്പ് എൽ.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി. പ്രദീപ് കുമാർ ഉദ്ഘാടനം...

Read More >>
Top Stories

News Roundup

GCC News

Entertainment News