അക്രമിച്ച ഭ്രാന്തൻ നായയെ വീട്ടമ്മ കീഴ്പ്പെടുത്തി; പേയിളകിയ നായയെ നാട്ടുകാർ തല്ലി കൊന്നു

അക്രമിച്ച ഭ്രാന്തൻ നായയെ വീട്ടമ്മ കീഴ്പ്പെടുത്തി; പേയിളകിയ നായയെ നാട്ടുകാർ തല്ലി കൊന്നു
Jun 1, 2026 05:16 PM | By Anusree vc
#Latest News #Stray Dog Attack #Chekyad #Dog Bite Cases

നാദാപുരം: (nadapuram.truevisionnews.com) ചെക്യാട് കുറുവന്തേരിയിൽ ഭ്രാന്തിളകിയ തെരുവ് നായ നാട്ടുകാർക്ക് നേരെ അക്രമാസക്തമായി. യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത നായ ഒടുവിൽ വീട്ടിൽ തുണിയലക്കി കൊണ്ടിരുന്ന സ്ത്രീയെ അക്രമിച്ചു.

കടിയേറ്റ വീട്ടമ്മ നായയെ കീഴ്പ്പെടുത്തിയ ശേഷം ബഹളം വെച്ചു. നാട്ടുകാരും ബന്ധുക്കളും ചേർന്ന് പേ ഇളകിയ നായയെ തല്ലി കൊന്നു. കുഞ്ഞിപ്പറമ്പത്ത് കൃഷ്ണൻ്റെ ഭാര്യ ചന്ദ്രിയെയാണ് ഇന്ന് രാവിലെ 9 മണിയോടെ തെരുവ് പട്ടി കടിച്ചത്.

ഇവർ തലശ്ശേരി ഗവ. ജില്ല ആശുപത്രിയിൽ ചികിത്സ നേടിയ ശേഷം പ്രതിരോധ കുത്തിവെപ്പ് എടുത്തു. തന്നെ കടിച്ച നായ മറ്റാരെയും അക്രമിക്കാതിരിക്കാനാണ് നായയെ പിടിച്ച് വെച്ചതെന്ന് ചന്ദ്രി പറഞ്ഞു.

ഇന്ന് രാവിലെ സ്കൂട്ടറിന് പിറകെ ഓടിയ നായ യാത്രക്കാരിയുടെ സാരി കടിച്ച് കീറിയിരുന്നു. തലനാരിഴക്കാണ് താൻ രക്ഷപ്പെട്ടതെന്ന് അധ്യാപികയായ അനുഷ്ക പറഞ്ഞു. ഇതിന് ശേഷമാണ് വീട്ടമ്മയെ നായ അക്രമിച്ചത്.

Content Highlight: Housewife subdues rabid dog that attacked her; locals beat the rabid dog to death

#Latest News #Stray Dog Attack #Chekyad #Dog Bite Cases

Next TV

Related Stories
തൂണേരി ബ്ലോക്ക് പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികൾക്ക്  അഭിജിത്ത് എം.എൽ.എ 'സ്നേഹപ്പൊതി' വിതരണം ചെയ്തു

Jun 1, 2026 04:25 PM

തൂണേരി ബ്ലോക്ക് പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികൾക്ക് അഭിജിത്ത് എം.എൽ.എ 'സ്നേഹപ്പൊതി' വിതരണം ചെയ്തു

തൂണേരി ബ്ലോക്ക് പ്രവേശനോത്സവത്തിൽ വിദ്യാർത്ഥികൾക്ക് അഭിജിത്ത് എം.എൽ.എ 'സ്നേഹപ്പൊതി' വിതരണം...

Read More >>
അക്ഷരമുറ്റം; ചെക്യാട് പഞ്ചായത്ത് പ്രവേശനോത്സവം ജനകീയോത്സവമായി മാറി

Jun 1, 2026 03:53 PM

അക്ഷരമുറ്റം; ചെക്യാട് പഞ്ചായത്ത് പ്രവേശനോത്സവം ജനകീയോത്സവമായി മാറി

ചെക്യാട് പ്രവേശനോത്സവം ജനകീയോത്സവമായി...

Read More >>
അധ്യാപകർക്ക് ആദരം; വാണിമേൽ ക്രസൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

Jun 1, 2026 03:21 PM

അധ്യാപകർക്ക് ആദരം; വാണിമേൽ ക്രസൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം സംഘടിപ്പിച്ചു

വാണിമേൽ ക്രസൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം...

Read More >>
'പുതുതുടക്കം';പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നാദാപുരം ഗവ: യു പി സ്കൂളിൽ ശ്രദ്ധേയമായി

Jun 1, 2026 03:04 PM

'പുതുതുടക്കം';പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നാദാപുരം ഗവ: യു പി സ്കൂളിൽ ശ്രദ്ധേയമായി

പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം നാദാപുരം ഗവ: യു പി സ്കൂളിൽ...

Read More >>
പുകയില വിരുദ്ധ ദിനാചരണം;  ഐ.ഡി.എയുടെ നേതൃത്വത്തിൽ സന്ദേശ റാലിയും ബോധവൽക്കരണ സംഗമവും സംഘടിപ്പിച്ചു

Jun 1, 2026 02:24 PM

പുകയില വിരുദ്ധ ദിനാചരണം; ഐ.ഡി.എയുടെ നേതൃത്വത്തിൽ സന്ദേശ റാലിയും ബോധവൽക്കരണ സംഗമവും സംഘടിപ്പിച്ചു

പുകയില വിരുദ്ധ ദിനാചരണം ഐ.ഡി.എയുടെ നേതൃത്വത്തിൽ സന്ദേശ റാലിയും ബോധവൽക്കരണ സംഗമവും...

Read More >>
പണക്കവർച്ച; എടച്ചേരി ഒമ്പത് ലക്ഷത്തിന്റെ പണക്കവർച്ച പാനൂർ സ്വദേശിയായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

Jun 1, 2026 01:54 PM

പണക്കവർച്ച; എടച്ചേരി ഒമ്പത് ലക്ഷത്തിന്റെ പണക്കവർച്ച പാനൂർ സ്വദേശിയായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു

എടച്ചേരി ഒമ്പത് ലക്ഷത്തിന്റെ പണക്കവർച്ച പാനൂർ സ്വദേശിയായ പ്രതിയെ കോടതി റിമാൻഡ്...

Read More >>
Top Stories

News Roundup

GCC News