#Latest News #Vanimal Buds School #Entrance Ceremony #Vanimel
വാണിമേൽ: (nadapuram.truevisionnews.com) വാണിമേൽ ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്നതും പ്രദേശത്തെ നിരവധി ഭിന്നശേഷി കുട്ടികളുടെ ആശ്രയകേന്ദ്രവുമായ വാണിമേൽ ബഡ്സ് സ്കൂളിൽ പുതിയ അധ്യയനവർഷത്തെ വരവേറ്റ് പ്രവേശനോത്സവം പ്രൗഢമായി സംഘടിപ്പിച്ചു.
പരിസ്ഥിതി സൗഹൃദപരമായ ഗ്രീൻ പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചുകൊണ്ട് നടത്തിയ പരിപാടിയിൽ നാൽപതോളം കുട്ടികളും അവരുടെ രക്ഷിതാക്കളും സി.ഡി.എസ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്തു.
പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ നിർവ്വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുർഷിന എൻ.കെ. അധ്യക്ഷത വഹിച്ചു.
വിദ്യാലയത്തിൽ മികച്ച സേവനം കാഴ്ചവെക്കുന്ന അധ്യാപകരെയും മറ്റ് ജീവനക്കാരെയും ചടങ്ങിൽ വെച്ച് പ്രത്യേകം ആദരിക്കുകയുണ്ടായി. കൂടാതെ, സ്കൂളിലെ കുട്ടികൾക്കായി വാണിമേൽ സഹകരണ ബാങ്ക് നൽകിയ ഉപഹാരം ബാങ്ക് സെക്രട്ടറി ശ്രീരാജും, കേരള ഗ്രാമീണ ബാങ്ക് വകയായുള്ള ഉപഹാരം ബാങ്ക് മാനേജർ ഹരിപ്രസാദും വിതരണം ചെയ്തു.

ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.പി. രാജീവൻ, രാജു അലക്സ്, ഹസീന ടി.സി., വാർഡ് മെമ്പർമാരായ ടി.കെ. വിജീഷ്, സൗദ പി.പി., സൗമ്യ പി.ബി., അമയ ശങ്കർ, പഞ്ചായത്ത് സെക്രട്ടറി കെ.കെ. വിനോദ്, അസിസ്റ്റന്റ് സെക്രട്ടറി സി. ഗിരീഷ്, സി.ഡി.എസ്. ചെയർപേഴ്സൺ ഓമന എന്നിവർ ചടങ്ങിൽ സംസാരിച്ചു.
തുടർന്ന് പ്രമുഖ വ്യക്തികളായ എൻ.പി. ചന്ദ്രൻ മാസ്റ്റർ, കെ.സി. പവിത്രൻ മാസ്റ്റർ, എ.പി. ലത്തീഫ്, സി.പി. അശോകൻ മാസ്റ്റർ തുടങ്ങിയവർ കുട്ടികൾക്ക് ആശംസകൾ നേർന്നു.
Content Highlight: Entrance ceremony and honoring of outstanding employees at Vanimel Buds School
#Latest News #Vanimal Buds School #Entrance Ceremony #Vanimel










































