#Latest News #Buds School #Purameri
പുറമേരി: പുറമേരി പഞ്ചായത്ത് ബഡ്സ് സ്കൂളിൽ പുതിയ അധ്യയന വർഷത്തെ വരവേറ്റുകൊണ്ട് പ്രവേശനോത്സവം പരിപാടികളോടെ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് പി.ശ്രീലത നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീദ കേളോത്ത് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അലിമത്ത് നീലഞ്ചേരിക്കണ്ടി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജയന്‍ പുതിയോട്ടില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷംസു മഠത്തില്‍, ജില്ലാ പഞ്ചായത്ത് അംഗം സുബിന, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ മടപ്പള്ളി, ജനപ്രതിനിധികളായ പി.കെ.ഷാഹിന,ടി.സുധീഷ്, ലിബിഷ പനമ്പ്ര,സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.സ്വപ്ന, അസിസ്റ്റന്‍റ് സെക്രട്ടറി എന്‍.മനോജന്‍,എം ടി . ദാമോദരൻ,പി.അബദുള്ള എന്നിവര്‍ സംസാരിച്ചു.
Content Highlight: An entrance ceremony was organized with programs to welcome the new academic year at Buds School in the Panchayat.









































