Jun 5, 2026 10:46 AM

#Latest News #Nadapuram #Sale Of Plastic #Institution Was Closed By The Panchayat

നാദാപുരം: (nadapuram.truevisionnews.com) യാതൊരുവിധ ലൈസൻസുമില്ലാതെ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും പുനരുപയോഗിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും മൊത്തവ്യാപാരം നടത്തിവന്ന നാദാപുരം ടൗണിലെ സ്ഥാപനം പഞ്ചായത്ത് അധികൃതർ അടച്ചുപൂട്ടി.

ഇതരസംസ്ഥാനക്കാർ ചേർന്ന് 'ന്യൂ ചെന്നൈ' എന്ന പേരിൽ നടത്തിയിരുന്ന കടയ്ക്കെതിരെയാണ് പഞ്ചായത്തിന്റെ കർശന നടപടി. വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് വീട്ടുപകരണങ്ങൾ 180 രൂപയ്ക്ക് ആകർഷകമായ വിലയിൽ നൽകി ജനങ്ങളെ ആകർഷിച്ചായിരുന്നു ഇവരുടെ പ്രവർത്തനം.

ജിഎസ്ടി രജിസ്ട്രേഷൻ പോലുമില്ലാത്ത വ്യാജ ബില്ലുകളാണ് ഇവർ ഉപഭോക്താക്കൾക്ക് നൽകിയിരുന്നത്. കൂടാതെ, പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിൽ ദിവസങ്ങളോളം പഴക്കമുള്ള ജൈവമാലിന്യങ്ങളും ഈ സ്ഥാപനത്തിനുള്ളിൽ കണ്ടെത്തി.

വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളായ ഏരത്ത് ഇക്ബാൽ, കണേക്കൽ അബ്ബാസ്, ഹാരിസ് മാത്തോട്ടം എന്നിവർ നൽകിയ പരാതിയെ തുടർന്നാണ് അധികൃതർ കടയിൽ പരിശോധന നടത്തിയത്.

പഞ്ചായത്ത് സെക്രട്ടറി എം.പി. രജുലാൽ, ഹെൽത്ത് ഇൻസ്പെക്ടർ കെ. സീന, ജീവനക്കാരായ ജോബിറ്റ് സിബി, കെ.ടി.കെ. അഷ്റഫ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകി കട പൂട്ടിമുദ്രവെച്ചത്.

വരും ദിവസങ്ങളിലും ലൈസൻസില്ലാതെയും കൃത്യമായ മാലിന്യസംസ്കരണ സംവിധാനങ്ങളില്ലാതെയും പ്രവർത്തിക്കുന്ന നിയമലംഘകർക്കെതിരെ കർശനമായ നിയമനടപടികൾ തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി എം.പി. റജുലാൽ അറിയിച്ചു.

Content Highlight: Panchayat closes down unlicensed establishment selling banned plastic in Nadapuram

#Latest News #Nadapuram #Sale Of Plastic #Institution Was Closed By The Panchayat

Next TV

Top Stories










News Roundup






GCC News






Entertainment News