#Latest News #Nadapuram #ABG NASIC Team
നാദാപുരം: (nadapuram.truevisionnews.com) നാസിക് ഡോളിന്റെ ആവേശം നെഞ്ചിലേറ്റുന്ന സംഗീതപ്രേമികൾക്ക് പുതുവിരുന്നേകാൻ കണ്ടിവാതുക്കൽ ABG NASIC ടീം ഒരുങ്ങുന്നു.
കഠിനമായ പരിശീലനത്തിനൊടുവിൽ പഠനം പൂർത്തിയാക്കിയ സംഘത്തിന്റെ കന്നി പ്രകടനം 'ആദ്യനാദം' എന്ന പേരിൽ ജൂൺ 12 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കണ്ടിവാതുക്കൽ വെച്ച് അരങ്ങേറും.
നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കും. ചെക്യാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വികസന സമിതിയുടെ പൂർണ്ണ പിന്തുണയോടും നേതൃത്വത്തിലുമാണ് ഈ അരങ്ങേറ്റ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.
Content Highlight: Kandivathukkal ABG NASIC team debuts











































