ഇബ്രാഹിംകുട്ടി ഹാജിയുടെ ആത്മഹത്യ; ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കും

ഇബ്രാഹിംകുട്ടി ഹാജിയുടെ ആത്മഹത്യ; ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കും
Jun 11, 2026 12:45 PM | By Fidha Parvin
#latest news #Bank locker #Crime branch #vadakara #Ibrahim

വടകര: (https://vatakara.truevisionnews.com/) കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരിച്ചുകിട്ടാതായതോടെ ഡിസിസി സെക്രട്ടറിയുടെ വീട്ടിൽ വയോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ പരിശോധനകളുമായി ക്രൈം ബ്രാഞ്ച്. ആത്മഹത്യചെയ്ത തിരുവള്ളുർ ഇബ്രാഹിംകുട്ടി ഹാജിയുടെ കനറാ ബാങ്കിലെ ലോക്കർ ക്രൈംബ്രാഞ്ച് സംഘം തുറന്നുപരിശോധിക്കും.

ഇയാൾ താമസിച്ച ഗവ. ജില്ലാ ആശുപത്രി പരിസരത്തെ താമസസ്ഥലത്ത് ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ലോക്കറിന്റെ താക്കോൽ ലഭിച്ചത്. ലോക്കർ തുറന്നുപരിശോധിക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷകസംഘം. രണ്ടുദിവസത്തിനകം അനുമതി ലഭ്യമാകുമെന്നാണ് സൂചന. ഇബ്രാഹിംകുട്ടി ഹാജിയുടെ ഫോൺ കോളുകൾ അന്വേഷകസംഘം സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചുവരികയാണ്.

ഇബ്രാഹിംകുട്ടി ഹാജിയുമായി ബന്ധമുള്ളവരെ കണ്ടെത്തി ഇയാളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുമെ ഫോൺ പരിശോധനയിലൂടെന്നാണ് പ്രതീക്ഷ. ഇബ്രാഹിംകുട്ടി ഹാജിയുമായി ബന്ധപ്പെട്ട മുന്നുകേസുകളാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി മനോഹരന്റെ നേതൃത്വത്തിൽ അന്വേഷിക്കുന്നത്. ഇബ്രാഹിംകുട്ടി ഹാജിയുടെ ആത്മഹത്യ,

ഇയാൾ നാലുമാസംമുമ്പ് വടകര പൊലീസിൽ നൽകിയ പരാതി, സഹകരണ വകുപ്പിന് നൽകിയ പരാതി എന്നിവയിലാണ് അന്വേഷണം. പോസ്റ്റ് ഓഫീസിൽ അടക്കം വൻ നിക്ഷേപമുള്ള ഇയാൾക്ക് ആത്മഹത്യക്കുള്ള പ്രേരണയടക്കം അന്വേഷണത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.

Content Highlight: Elderly man's suicide: Bank locker to be opened for inspection

#latest news #Bank locker #Crime branch #vadakara #Ibrahim

Next TV

Related Stories
ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും പൊതുയോഗവും സംഘടിപ്പിച്ചു

Jun 13, 2026 05:37 PM

ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും പൊതുയോഗവും സംഘടിപ്പിച്ചു

ചോമ്പാൽ ഹാർബറിൽ അടിസ്ഥാന വികസനം ആവശ്യപ്പെട്ട് ഒപ്പ് ശേഖരണവും പൊതുയോഗവും...

Read More >>
'ഉറപ്പ് പാലിച്ചില്ല';രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വടകരയിൽ ബസ് സമരം വരുന്നു

Jun 13, 2026 12:45 PM

'ഉറപ്പ് പാലിച്ചില്ല';രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വടകരയിൽ ബസ് സമരം വരുന്നു

രൂക്ഷമായ ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് വടകരയിൽ ബസ് സമരം...

Read More >>
തിരശീല ഉയരുന്നു ; കൂ...ഹു നാടകം ഇന്നു വടകര ടൗൺഹാളിൽ അരങ്ങേറും

Jun 13, 2026 12:06 PM

തിരശീല ഉയരുന്നു ; കൂ...ഹു നാടകം ഇന്നു വടകര ടൗൺഹാളിൽ അരങ്ങേറും

കൂ...ഹു നാടകം ഇന്നു വടകര ടൗൺഹാളിൽ...

Read More >>
ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; വടകരയിൽ അപ്പോളോ ജ്വല്ലറി ഡയറക്ടർമാർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

Jun 13, 2026 11:39 AM

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്; വടകരയിൽ അപ്പോളോ ജ്വല്ലറി ഡയറക്ടർമാർക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

വടകരയിൽ അപ്പോളോ ജ്വല്ലറി ഡയറക്ടർമാർക്കെതിരെ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ്...

Read More >>
 'ഗോളടിക്കാം'; ലോകകപ്പിനെ വരവേറ്റ് കല്ലാമല യുപി സ്കൂൾ

Jun 13, 2026 10:58 AM

'ഗോളടിക്കാം'; ലോകകപ്പിനെ വരവേറ്റ് കല്ലാമല യുപി സ്കൂൾ

ലോകകപ്പിനെ വരവേറ്റ് കല്ലാമല യുപി...

Read More >>
Top Stories

News Roundup