#Latest News #Vijayaravam26 #KM Abhijith MLA #Vanimel
വാണിമേൽ: വിദ്യാർത്ഥികൾ സ്വന്തംകഴിവുകൾ തിരിച്ചറിഞ്ഞ് ഉപരിപഠന മേഘല തെരഞ്ഞെടുത്ത് മുന്നേറിയാൽ വിജയം സുനിശ്ചിതമായിരിക്കുമെന്ന് ബഹു നാദാപുരം എം.എൽ.എ ശ്രീ കെ. എം അഭിജിത്ത് അഭിപ്രായപ്പെട്ടു .
നിർമ്മിതബുദ്ധിക്കാലത്ത് വിദ്യാർത്ഥികൾക്ക്മുന്നിൽ അനന്ത സാധ്യതകളേറെയുണ്ടെന്നും രക്ഷിതാക്കളും അധ്യാപകരും അവരെ പിന്തുണക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു വെള്ളിയോട് ഗവ.ഹയർസെക്കണ്ടറിയിൽ പ്ലസ്ടു പരീക്ഷയിലെ ഉന്നതവിജയികൾക്കൊരുക്കിയ അനുമോദനപരിപാടി `വിജയാരവം`26 ` ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാണിമേൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ്കുമാർ അധ്യക്ഷതവഹിച്ചു. ഉന്നതവിജയികൾക്കുള്ള ഉപഹാരങ്ങൾ എം.എൽ എ വിതരണം ചെയ്തു.
വാണിമേൽ പഞ്ചായത്ത വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റിചെയർപേഴ്സൺ ഹസീന ടി.സി, പി. ടി. എ വൈസ് പ്രസിഡണ്ട് ജലീൽ ചാലക്കണ്ടി,ഹൈസ്സ്‌കൂൾ സീനിയർഅസിസ്റ്റൻ്റ് വി.പിമുനീർ സ്റ്റാഫ്സെക്രട്ടറി ഷീജേഷ്, തോമസ്സ്റ്റീഫൻ. മുഹമ്മദ് സുന്നുമ്മൽ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ കെ.പി ഗിരീഷൻ സ്വാഗതവും പ്രോഗ്രാംകൺവീനർ എൻ . കെ മൊയ്തു നന്ദിയും പറഞ്ഞു
Content Highlight: KM Abhijith MLA says students should choose their field of study according to their own interests




































.jpeg)






