#Latest News #Perod Muslim League office #Peerod #Nadapuram
നാദാപുരം : പണവും നേതാക്കളും നിറയെ ഉണ്ടായിട്ടും നാദാപുരം പേരോട് നിർമ്മാണം ആരംഭിച്ച മുസ്ലിംലീഗ് ഓഫീസ് മൂന്നര പതിറ്റാണ്ടായും പണി പൂർത്തിയായില്ല. ഓഫീസ് നിർമ്മാണം പൂർത്തിയാക്കി കാണാൻ വാഴവെച്ച് പ്രതിഷേധം സംഘപ്പിക്കാൻ ഒരുങ്ങുകയാണ് പാർട്ടി അണികൾ.
35 വർഷം മുമ്പ് മുതിർന്ന സംസ്ഥാന നേതാവ് തറക്കല്ലിട്ട കെട്ടിടത്തിൻ്റെ പണി അവസാന ഘട്ടത്തിൽ നിലച്ചിട്ട് അഞ്ച് വർഷത്തോളമായതായി പാർട്ടി അണികൾ പറയുന്നു. നാട്ടുകാർ ആക്ഷേപഹാസ്യ പ്രതിഷേധം എന്ന നിലയിലാണ് വാഴ നടൽ സംഘടിപ്പിക്കുന്നത്.
ഞായറാഴ്ച വൈകിട്ട് 4.30 ന് സമരം ആഹ്വാനം ചെയ്ത് സോഷ്യൽ മീഡിയ പ്രചാരണം തുടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലും ട്രോൾ മഴ തുടങ്ങിയിട്ടുണ്ട് . അവയിൽ ഒന്ന് ഇങ്ങനെ..
'ഒരു അത്ഭുതം കാണാൻ പേരോട്ടേക്ക് വരൂ... വിസ്മയങ്ങൾ അവസാനിക്കുന്നില്ല! ലോകം ഡിജിറ്റലായി, മനുഷ്യൻ ചൊവ്വയിൽ വീടുവെച്ചു... പക്ഷെ നമ്മുടെ പേരോട് ലീഗ് ഓഫീസ് മാത്രം ഇന്നും 'അണ്ടർ കൺസ്ട്രക്ഷൻ' ആയി പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്നു!

35 വർഷത്തെ സമാനതകളില്ലാത്ത കാത്തിരിപ്പ്! ഇനി ഇതിന്റെ ഉദ്ഘാടനം കാണാൻ നമ്മുടെ കൊച്ചുമക്കൾക്ക് ഭാഗ്യമുണ്ടാകുമോ എന്നറിയാത്തതുകൊണ്ട്, ഞങ്ങൾ ഒരു തീരുമാനമെടുത്തു... ഇനി അവിടെ ഓഫീസ് കുലക്കില്ല, അതുകൊണ്ട് ഞങ്ങൾ ഒരു വാഴ വെക്കുന്നു!'
Content Highlight: Muslim League office in Perode not completed for three and a half decades










































