#Latest News #Valayam #KSEB #Power Cut
നാദാപുരം : രാവും പകലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നു. വളയം മേഖലയിൽ വൈദ്യുതി മുടക്കം തുടർക്കഥ. രണ്ടാം നാളും ഇരുട്ടിൽ. വൈദ്യുതി വിതരണ ലൈനിൽ തകരാറെന്ന് പറഞ്ഞ് കെ എസ് ഇബി ഉദ്യോഗസ്ഥർ കൈമലർത്തുന്നു.
കല്ലാച്ചി, പാറക്കടവ് സെക്ഷൻ ഓഫീസുകൾക്ക് കീഴിലെ ഉപഭോഗക്താക്കളാണ് ദുരിതത്തിലായിട്ടുള്ളത്. മഴ തുടങ്ങിയതോടെ വൈദ്യുതി മുടക്കവും തുടങ്ങി. കല്ലാച്ചി സെക്ഷൻ ഓഫീസിന് കീഴിലെ ലൈനുകൾക്കാണ് തകരാറെന്ന് പറഞ്ഞ് പറക്കടവിലെ കെ എസ് ഇബി ഉദ്യോഗസ്ഥർ ഉപഭോക്താക്കളെ കൈ ഒഴിയുകയാണ്.
നാദാപുരം 110 കെ വി വൈദ്യുതി സബ് സ്റ്റേഷനിൽ നിന്നുള്ള കല്ലാച്ചി ഫീഡറിലാണ് വൈദ്യുതി നിലക്കുന്നത്. വളയം ,കല്ലുനിര , കാലികൊളുമ്പ്, വണ്ണാർകണ്ടി, കുറ്റിക്കാട്, ചേലത്തോട്, തുടങ്ങിയ മേഖലയിലെ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് ദുരിതത്തിലായത്.
ജനങ്ങളുടെ പരാതി പ്രളയത്തിൽ കെഎസ്ഇബി ഓഫീസിലെ ഫോണുകളിൽ നിന്ന് മണിക്കൂറുകളോളം ബിസി ടോണാണ് ലഭിക്കുന്നതെന്നും ഉപഭോക്താക്കൾ പറയുന്നു.
Content Highlight: kseb Power outage continues in Valayam region









































