#Latest News #Death #Fire #Nadapuram
നാദാപുരം: (nadapuram.truevisionnews.com) നാദാപുരം വരിക്കോളിയിൽ വീട്ടിൽ തനിച്ച് താമസിക്കുന്നയാൾ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ .വരിക്കോളി പരേതരായ തയുള്ളതിൽ രാമൻ നായരുടെയും നാണിയമ്മയുടെയും മകനായ ഗംഗാധരൻ (55) ആണ് മരിച്ചത്.
ഇന്ന് പകൽ രണ്ട് മണിയോടെ അംഗപരിമിതനായ ഗംഗാധരൻ്റെ വീടിൻ്റെ അകത്തെ മുറിയിൽ നിന്ന് തീ പടരുന്നത് കണ്ട അയൽ വീട്ടിൽ താമസിക്കുന്ന ബന്ധുക്കളും നാട്ടുകരും ചേർന്ന് നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഗംഗാധരൻ്റെത് ആത്മഹത്യയാണെന്ന് സൂചന നൽകിയുള്ള സഹോദരൻ്റെ മകൻ്റെ പരാതിയിൽ നാദാപുരം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
ഇരുകൈകൾക്കും കാലുകൾക്കും സ്വാഭാവിക ചലന ശേഷി നഷ്‌ടപ്പെട്ടയാളാണ് ഗംഗാധരൻ. ആത്മഹത്യ ചെയ്തതാണോ എന്ന കാര്യം സംശയാധീതമായി അന്വേഷിക്കണമെന്ന് ചില നാട്ടുകാർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇയാൾ അവിവാഹിതനായ ഗംഗാധരൻ്റെ സഹോദരങ്ങൾ: രാജൻ, ചന്ദ്രൻ.
Content Highlight: Man Living Alone In House In Nadapuram Dies In Fire











































