#Latest News #Nadapuram #Kalathil Jaleel
നാദാപുരം: (nadapuram.truevisionnews.com) ആവോലത്തെ കളത്തിൽ ജലീലിന്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സാമൂഹിക പ്രവർത്തകരും ചേർന്ന് അനുശോചനം രേഖപ്പെടുത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജലീലിന്റെ വിയോഗത്തിൽ അനുശോചനം അർപ്പിച്ച് പല പ്രമുഖരും സംസാരിച്ചു. മുഹമ്മദലി കേളോത്ത്, ആവോലം രാധാകൃഷ്ണൻ, മുഹമ്മദ് ബംഗ്ലാത്ത്, വലിയാണ്ടി ഹമീദ്, അജയൻ, പ്രദീപൻ, രഘുനാഥ്, അനു പാട്യംസ്, സി.എച്ച്. ഹമീദ്, ടി.കെ. അബ്ബാസ്, സലാം പുളിയാക്കണ്ടി, നാസർ കോറോത്ത്, കെ.വി.ആർ. രാജൻ, മുഹമ്മദ് പേരോട്, മുഹ്‌സിൻ വളപ്പിൽ, കെ. മധുമോഹനൻ, കെ.എം. സമീർ, അബ്‌ദുല്ല തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlight: Kalathil Jaleel's death











































