#Latest News #Nadapuram #Poker Haji Memorial Meeting
നാദാപുരം: (nadapuram.truevisionnews.com) നിസ്വാർത്ഥമായി പൊതുപ്രവർത്തന രംഗത്ത് പ്രവർത്തിക്കുന്നവർ കാലത്തിന് മായാത്ത ഓർമ്മയായി നിലനിൽക്കുമെന്ന് മുസ്ലിം ലീഗ് ജില്ലാ ട്രഷറർ സൂപ്പി നരിക്കാട്ടേരി അഭിപ്രായപ്പെട്ടു.
കല്ലാച്ചിയിലെ പ്രമുഖ മുസ്ലിം ലീഗ് നേതാവും മത-സാമൂഹിക പ്രവർത്തകനുമായിരുന്ന തറക്കണ്ടി പോക്കർ ഹാജിയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.വി. മുഹമ്മദലി സ്വാഗതം ആശംസിച്ചു. കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ, മണ്ഡലം ലീഗ് പ്രസിഡന്റ് മുഹമ്മദ് ബംഗ്ലത്ത്, ജനറൽ സെക്രട്ടറി എം.പി. ജാഫർ മാസ്റ്റർ, അബ്ദുള്ള വയലോളി, അഹമ്മദ് ബാഖവി ജാതിയേരി, വലിയാണ്ടി ഹമീദ് തുടങ്ങിയവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.
നിസാർ എടത്തിൽ, ടി.ടി.കെ. അമ്മദ് ഹാജി, എം.കെ. അഷ്റഫ്, വി. അബ്ദുൽ ജലീൽ, എൻ.കെ. ജമാൽ ഹാജി, ജമാൽ കല്ലാച്ചി, ടീ ടൈം ബഷീർ, ഡീലക്സ് ഹംസ, ആനാണ്ടി അബ്‌ദുല്ല, കണ്ണാടി പോക്കർ ഹാജി, ഇല്ലത്ത് ഹമീദ്, നടുവത്ത് അഹമ്മദ്, തായമ്പത്ത് കുഞ്ഞാലി, സി.വി. ഇബ്രാഹിം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സയ്യിദ് യാസർ തങ്ങൾ അനുസ്മരണ സമ്മേളനത്തിലെ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
Content Highlight: Soupy Narikkattery, Poker Haji memorial meeting














































