#Latest News #Vanimel #Chelamukk Unit #Congratulatory Meeting
വാണിമേൽ: (nadapuram.truevisionnews.com) ചേലമുക്ക് യൂണിറ്റിൽ ഈ വർഷത്തെ പൊതുപരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി അനുമോദന സംഗമം സംഘടിപ്പിച്ചു.
പ്ലസ് ടു, എസ്എസ്എൽസി, എൽഎസ്എസ്, യുഎസ്എസ് പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയാണ് ചേലമുക്ക് യൂണിറ്റ് സാന്ത്വനം സമിതിയും എസ്എസ്എഫും ചേർന്ന് ആദരിച്ചത്.
ചാത്തോത്ത് നൗഷാദിന്റെ വസതിയിൽ വെച്ച് നടന്ന പരിപാടി കേരള മുസ്ലിം ജമാഅത്ത് വാണിമേൽ സർക്കിൾ സെക്രട്ടറി മുഹമ്മദലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മൂസ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജാഫർ മുസ്ലിയാർ വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.
മുഹമ്മദ് ഫാളിലി, ഷബീർ സഖാഫി, റഈസ് സുറൈജി അൽഹാദി, മുഹമ്മദ് ആദിൽ വി.കെ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ വെച്ച് സമസ്ത ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി യൂണിറ്റ് തലങ്ങളിൽ സംഘടിപ്പിക്കുന്ന 'നാട്ടു ദർസ്' പ്രഖ്യാപനവും നടത്തി.

ജൂൺ 26 വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം നാട്ടു ദർസ് ഉദ്ഘാടനം നടക്കും.
Content Highlight: Congratulatory meeting at Vanimel Chelamukku Unit
#Latest News #Vanimel #Chelamukk Unit #Congratulatory Meeting




























.jpeg)








