Jun 24, 2026 11:06 AM

#Latest News #Nadapuram #Kummamcode Sirajul Huda #Inauguration

നാദാപുരം: (nadapuram.truevisionnews.com) കുമ്മംകോട് പ്രദേശത്ത് പുതുതായി ആരംഭിക്കുന്ന സിറാജുൽ ഹുദാ സ്ഥാപന സംരംഭത്തിന്റെ ഉദ്ഘാടന സമ്മേളനം ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കും. വിശുദ്ധ ഖുർആൻ പൂർണമായി മനഃപാഠമാക്കിയ വിദ്യാർത്ഥികൾക്ക് തുടർന്ന് ഉന്നത പഠനത്തിനുള്ള അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ സ്ഥാപനം പ്രവർത്തനമാരംഭിക്കുന്നത്.

ഉദ്ഘാടന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് അലി ബാഫഖി തങ്ങൾ എന്നിവർ മുഖ്യാതിഥികളായിരിക്കും. കെ.കെ. നവാസ്, കൊടക്കൽ തങ്ങൾ, സൂപ്പി നരിക്കാട്ടേരി തുടങ്ങിയ സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിക്കും. സിറാജുൽ ഹുദാ സ്ഥാപനങ്ങളുടെ പ്രവർത്തന രീതികളെക്കുറിച്ച് സ്ഥാപനത്തിന്റെ കാര്യദർശി പേരോട് അബ്ദുർറഹ്മാൻ സഖാഫി ചടങ്ങിൽ വിശദീകരിക്കും.

വൈകുന്നേരം നാലുമണിക്ക് നടക്കുന്ന സമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

Content Highlight: Kummamcode Sirajul Huda, inauguration

#Latest News #Nadapuram #Kummamcode Sirajul Huda #Inauguration

Next TV

Top Stories










News Roundup






GCC News






Entertainment News