എടച്ചേരിയിൽ 'വിജയോത്സവം 26': വിജയികളെ അനുമോദിക്കാൻ ഒരുങ്ങി സംഘാടക സമിതി

എടച്ചേരിയിൽ 'വിജയോത്സവം 26': വിജയികളെ അനുമോദിക്കാൻ ഒരുങ്ങി സംഘാടക സമിതി
Jul 1, 2026 11:35 AM | By Krishnapriya S R
#Latest News #Edachery #Vijayotsavam 26

എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി ഗ്രാമ പഞ്ചായത്ത് പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ് എന്നീ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുന്നതിനായി 'വിജയോത്സവം 26' സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗത്തിൽ 100 അംഗ സംഘാടക സമിതി രൂപീകരിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ടി. വി. ഗോപാലൻ മാസ്റ്റർ ചെയർമാനായും, സിന്ധു ജയരാജൻ (പ്രിൻസിപ്പൽ, ഇരിങ്ങണ്ണൂർ എച്ച്.എസ്.എസ്) കൺവീനറായും, പി. കെ. കുഞ്ഞിരാമൻ ട്രഷററായും കമ്മിറ്റി നിലവിൽ വന്നു. ടി. പി. പുരുഷു, അശ്വിനി കെ. പി., സലീന കെ. പി. എന്നിവരാണ് വൈസ് ചെയർമാൻമാർ. ടി. അനിൽ കുമാർ, രമേഷ് ബാബു (എച്ച്.എം), എ. ഡാനിയ എന്നിവർ ജോയിന്റ് കൺവീനർമാരായും ചുമതലയേറ്റു.

ജൂലൈ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങണ്ണൂർ സ്കൂൾ ഗ്രൗണ്ടിലാണ് അനുമോദന ചടങ്ങ് നടക്കുക. അർഹരായ മുഴുവൻ വിജയികളും ഗൂഗിൾ ഫോം വഴി കൃത്യസമയത്തിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.

Content Highlight: 'Vijayotsavam 26' in Edachery

#Latest News #Edachery #Vijayotsavam 26

Next TV

Related Stories
ഖത്തറിലെ സ്‌ഫോടനത്തിൽ മരിച്ച അർജുന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് സിപിഐ എം നേതാക്കൾ

Jul 1, 2026 12:38 PM

ഖത്തറിലെ സ്‌ഫോടനത്തിൽ മരിച്ച അർജുന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് സിപിഐ എം നേതാക്കൾ

ഖത്തറിലെ സ്‌ഫോടനത്തിൽ മരിച്ച അർജുന്റെ കുടുംബത്തെ സന്ദർശിച്ച് സിപിഐ എം...

Read More >>
നാദാപുരം താലൂക്ക് ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ്; മെഡിക്കൽ കോളേജിലേക്ക് മാറ്റിയ തൂണേരി സ്വദേശിയായ രോഗി മരിച്ചു

Jul 1, 2026 11:07 AM

നാദാപുരം താലൂക്ക് ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ്; മെഡിക്കൽ കോളേജിലേക്ക് മാറ്റിയ തൂണേരി സ്വദേശിയായ രോഗി മരിച്ചു

നാദാപുരം താലൂക്ക് ആശുപത്രി ചികിത്സാപ്പിഴവ് മരണം,കോഴിക്കോട് മെഡിക്കൽ കോളേജ്, നാദാപുരത്തെ രോഗിയുടെ ...

Read More >>
വളയത്ത് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

Jul 1, 2026 11:04 AM

വളയത്ത് ആരോഗ്യ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വളയത്ത് ആരോഗ്യ ബോധവൽക്കരണ ക്ലാസ്...

Read More >>
ഒടുവിൽ തൂഫാനായി; കാസർഗോഡ് സ്കൂൾ ഗ്രൗണ്ടിൽ കാർ റേസിംഗ്; പ്രൊബേഷൻ എസ്‌ഐയെ ആക്രമിച്ചു, നാദാപുരത്തുകാർ സഞ്ചരിച്ച ആറ് കാറുകൾ പിടിച്ചെടുത്തു

Jun 30, 2026 10:20 PM

ഒടുവിൽ തൂഫാനായി; കാസർഗോഡ് സ്കൂൾ ഗ്രൗണ്ടിൽ കാർ റേസിംഗ്; പ്രൊബേഷൻ എസ്‌ഐയെ ആക്രമിച്ചു, നാദാപുരത്തുകാർ സഞ്ചരിച്ച ആറ് കാറുകൾ പിടിച്ചെടുത്തു

കാസർഗോഡ് സ്കൂൾ ഗ്രൗണ്ടിൽ കാർ റേസിംഗ്, പ്രൊബേഷൻ എസ്‌ഐയെ ആക്രമിച്ചു, നാദാപുരത്തുകാർ സഞ്ചരിച്ച ആറ് കാറുകൾ...

Read More >>
Top Stories

News Roundup

Entertainment News