#Latest News #Nadapuram #Employment Guarantee Scheme #KSKTU March
നാദാപുരം: (nadapuram.truevisionnews.com) തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്നും പദ്ധതിയിലെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്കെടിയു നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ജില്ലാ ട്രഷറർ കെ.കെ. മുഹമ്മദ് മാർച്ച് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ.കെ. ദിനേശൻ, പ്രസിഡന്റ് ഇ.വി. നാണു എന്നിവർ സമരത്തിന് നേതൃത്വം നൽകി. ഇ. വസന്ത, ടി. ബാബു, കെ.പി. ബാലൻ, കെ.കെ. പുരുഷൻ, ടി.പി. അനീഷൻ, ടി.പി. രാജൻ തുടങ്ങിയവർ സംസാരിച്ചു. പദ്ധതിയുടെ നിലനിൽപ്പിനായി ശക്തമായ പ്രക്ഷോഭങ്ങൾ തുടരുമെന്ന് സമരസമിതി അറിയിച്ചു.
Content Highlight: KSKTU march to protect the employment guarantee scheme.
#Latest News #Nadapuram #Employment Guarantee Scheme #KSKTU March














































