കായിക ചൈതന്യം വളർത്തുക; വടകര കോർട്ട് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോടതി ജീവനക്കാർക്കായി ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം
adimage

കായിക ചൈതന്യം വളർത്തുക; വടകര കോർട്ട് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോടതി ജീവനക്കാർക്കായി ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം

കായിക ചൈതന്യം വളർത്തുക; വടകര കോർട്ട് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോടതി ജീവനക്കാർക്കായി ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം  adimage adimage
2026-07-14T23:04:00 | By VIPIN P V
#Vadakara #Football #Vadakara Court Staff Recreation Club #Shootout Competition

വടകര: (vatakara.truevisionnews.com) കോടതി ജീവനക്കാർക്കായി വടകര കോർട്ട് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫുട്ബോൾ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. വടകര സബ് കോടതി ജഡ്ജ് ജോജി തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.ലോകകപ്പ് ഫുട്ബോൾ ആവേശത്തിനൊപ്പം കോടതി ജീവനക്കാർക്കിടയിൽ കായിക ചൈതന്യം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.

പുരുഷ, വനിതാ വിഭാഗങ്ങൾക്ക് പ്രത്യേകമായാണ് ഷൂട്ടൗട്ട് നടത്തിയത്. പുരുഷ വിഭാഗത്തിൽ വടകര മുൻസിഫ് കോടതി ജീവനക്കാരൻ ശ്രീഹരി ഒന്നാം സ്ഥാനവും എൻഡിപിഎസ് കോടതി ജീവനക്കാരൻ പ്രജീഷ് രണ്ടാം സ്ഥാനവും നേടി.

വനിതാ വിഭാഗത്തിൽ ഫാമിലി കോടതി ജീവനക്കാരി പ്രേമ സുധ ഒന്നാം സ്ഥാനവും എം.എ.സി.ടി കോടതി ജീവനക്കാരി വിഷ്ണുപ്രിയ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 

കോർട്ട് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബ് ഭാരവാഹികളും വിവിധ കോടതികളിലെ മുതിർന്ന ജീവനക്കാരും പരിപാടിക്ക് നേതൃത്വം നൽകി. ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് കോർട്ട് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബും സാൻഡ്‌ഹോംസ് വടകരയും സംയുക്തമായി പ്രവചന മത്സരവും സംഘടിപ്പിച്ചിരുന്നു.  കോടതി ജീവനക്കാർ വലിയ തോതിൽ പങ്കാളികളായ പ്രവചന മത്സരവും ശ്രദ്ധേയമായി. വിജയികൾക്ക് ജഡ്ജ് ജോജി തോമസ് സമ്മാനങ്ങൾ വിതരണം ചെയ്തു.

Content Highlight: Vadakara Court Staff Football Shootout Competition Held

#Vadakara #Football #Vadakara Court Staff Recreation Club #Shootout Competition

adimage

Next TV

adimage
Related Stories
വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യത്തിൽ വ്യാഴാഴ്ച വിധി

Jul 14, 2026 02:31 PM

വടകര കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യത്തിൽ വ്യാഴാഴ്ച വിധി

വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യഹർജിയിൽ വ്യാഴാഴ്ച വിധി. ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന...

Read More >>
വടകര ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജനെയും നെഫ്രോളജിസ്റ്റിനെയും നിയമിക്കും: മന്ത്രി കെ. മുരളീധരൻ

Jul 14, 2026 01:05 PM

വടകര ജില്ലാ ആശുപത്രിയിൽ ഫോറൻസിക് സർജനെയും നെഫ്രോളജിസ്റ്റിനെയും നിയമിക്കും: മന്ത്രി കെ. മുരളീധരൻ

വടകര ഗവ. ജില്ലാ ആശുപത്രി സന്ദർശിച്ച മന്ത്രി കെ. മുരളീധരൻ ഫോറൻസിക് സർജൻ, നെഫ്രോളജിസ്റ്റ് നിയമനം, പുതിയ കെട്ടിട നിർമാണം തുടങ്ങിയ പ്രഖ്യാപനങ്ങൾ...

Read More >>
സപ്തസ്വര ക്രിയേഷൻസിന്റെ 'പൊന്നോട്ടെ കുഴൽവിളി' ആൽബം പ്രകാശനം ചെയ്തു

Jul 14, 2026 12:46 PM

സപ്തസ്വര ക്രിയേഷൻസിന്റെ 'പൊന്നോട്ടെ കുഴൽവിളി' ആൽബം പ്രകാശനം ചെയ്തു

സപ്തസ്വര വടകരയുടെ 'പൊന്നോട്ടെ കുഴൽവിളി' മ്യൂസിക് ആൽബം വടകരയിൽ പ്രകാശനം ചെയ്തു. ഗസൽ ഗായകൻ ഭാനുപ്രകാശ് പ്രകാശിപ്പിച്ചു....

Read More >>
adimageadimage
മോദിയുടെ 12 വര്‍ഷത്തെ ഭരണം അടിസ്ഥാന വര്‍ഗത്തെ സംരക്ഷിച്ചു: എം.ടി. രമേഷ്

Jul 14, 2026 12:25 PM

മോദിയുടെ 12 വര്‍ഷത്തെ ഭരണം അടിസ്ഥാന വര്‍ഗത്തെ സംരക്ഷിച്ചു: എം.ടി. രമേഷ്

നരേന്ദ്ര മോദിയുടെ 12 വര്‍ഷത്തെ ഭരണം അടിസ്ഥാന വര്‍ഗത്തെ സംരക്ഷിച്ചതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്. വില്ല്യാപ്പള്ളിയില്‍ ബിജെപി...

Read More >>
നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെയും കായിക താരത്തെയും അനുമോദിച്ചു

Jul 14, 2026 09:56 AM

നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെയും കായിക താരത്തെയും അനുമോദിച്ചു

വടകരയിൽ നീലിമ നടക്കുതാഴയുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയികളെയും വിവിധ മേഖലകളിലെ പുരസ്‌കാര ജേതാക്കളെയും ദേശീയ ഫുട്‌ബോൾ താരം...

Read More >>
സമര പന്തലിൽ; മീത്തലെ മുക്കാളിയിൽ അടിപ്പാത അനിവാര്യം - കെ.കെ.രമ എംഎല്‍ എ

Jul 14, 2026 07:30 AM

സമര പന്തലിൽ; മീത്തലെ മുക്കാളിയിൽ അടിപ്പാത അനിവാര്യം - കെ.കെ.രമ എംഎല്‍ എ

ചോമ്പാല തുറമുഖ വികസനത്തിന്റെ ഭാഗമായി മീത്തലെ മുക്കാളിയിൽ അടിപ്പാത വേണമെന്ന് കെ.കെ രമ എംഎൽഎ. 21 ദിവസമായി നടക്കുന്ന ജനകീയ സമര പന്തലിൽ പങ്കെടുത്ത്...

Read More >>
adimage
Top Stories

adimage
News Roundup

adimage adimage adimage
Entertainment News

adimage
adimage