#KK Rema #Vadakara #Chombala Harbour #Underpass
വടകര : (https://vatakara.truevisionnews.com/) അഴിയൂർ ചോമ്പാൽ മത്സ്യബന്ധന തുറമുഖ വികസനം കണക്കിലെടുത്ത് മീത്തലെ മുക്കാളിയിൽ അടിപ്പാത അനിവാര്യമാണെന്ന് കെ.കെ.രമ എം എല്‍ എ പറഞ്ഞു. രാഷ്ടീയം മറന്ന് എല്ലാ സാധ്യാതകളും ഇതിനായി ഉപയോഗപ്പെടുത്തണമെന്നും രമ എം എൽ എ പറഞ്ഞു.
മീത്തലെ മുക്കാളിയിൽ അടിപ്പാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കർമസമിതിയുടെ സമരപന്തലിൽ എത്തി പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു. എം.വി ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
21ദിവസമായി നടന്നുവരുന്ന സമര പരിപാടിയില്‍ മനയത്ത് ചന്ദ്രന്‍ ,ഇ.പി.ദാമോദരന്‍ , ടി.പി.ബിനീഷ് , ഐ. മൂസ്സ , സലിം മടവൂര്‍ പ്രദീപ് ചോമ്പാല , എ.ടി.ശ്രീധരന്‍ ,കെ കെ നാസർ, ഷംസീര്‍ ചോമ്പാല ,ടി.കെ.സിബി, പി ബാബുരാജ് .കെ.പി ജയകുമാര്‍ ,ഇ.ടി.അയൂബ്, യു എ റഹീം , കെ പി വിജയൻ , അനിത പിലാക്കണ്ടി ,മാട്ടാണ്ടി പ്രമോദ് ,തുടങ്ങിയവര്‍ വിവിധ ദിവസങ്ങളിലായി സംസാരിച്ചു.
Content Highlight: KK Rema Supports Protest For Underpass At Meethale Mukkali In Vadakara






































