കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെയും പ്രതി ചേർക്കും; റിപ്പോർട്ട് ഇന്ന് കോടതിയിൽ
adimage

adimage adimage
2026-07-21T13:24:00

#Latest news #Vadakara #Kafir Screenshot Case #DYFI #Ribesh Ramakrishnan #Kerala Police

വടകര: (https://vatakara.truevisionnews.com/ ) ഏറെ വിവാദമുയർത്തിയ കാഫിർ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെ പ്രതി ചേർക്കാൻ അന്വേഷണ സംഘത്തിന്റെ നീക്കം. റിബേഷിനെ രണ്ടാം പ്രതിയാക്കണമെന്ന് ആവശ്യപ്പെട്ട് വടകര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.

ഇതോടെ കേസിൽ പ്രതികളുടെ എണ്ണം മൂന്നായി ഉയരും. ഡിവൈഎഫ്ഐ നേതാക്കളായ ജിതിൻ ഭാസ്കർ, അമൽ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. കേസിലെ ഒന്നാം പ്രതിയായ ജിതിൻ ഭാസ്കർ സ്ക്രീൻഷോട്ട് ആദ്യം അയച്ചുകൊടുത്തത് റിബേഷിനാണെന്നും, തുടർന്ന് ഇയാൾ ഇത് സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിച്ചെന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.

റിബേഷിനെ മുൻപും പലതവണ ചോദ്യം ചെയ്തിരുന്നെങ്കിലും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ പ്രതി ചേർക്കപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ട് റിബേഷ് കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം നേടിയിരുന്നു. ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയ ശേഷം ഇയാൾക്ക് പോലീസ് നോട്ടീസ് അയക്കും. തുടർന്ന് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെങ്കിലും മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തിൽ വിട്ടയക്കാനാണ് സാധ്യത.

മൂന്നാമതൊരു ഡിവൈഎഫ്ഐ നേതാവ് കൂടി കേസിൽ പ്രതി ചേർക്കപ്പെടുന്നത് സിപിഐഎമ്മിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് കേസിൽ കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക് വന്നേക്കുമെന്നാണ് പോലീസ് നൽകുന്ന സൂചന.

Content Highlight: Kafir Screenshot Case: DYFI Leader Ribesh Ramakrishnan To Be Made Second Accused

#Latest news #Vadakara #Kafir Screenshot Case #DYFI #Ribesh Ramakrishnan #Kerala Police

adimage

Next TV

adimage
Top Stories










adimage
News Roundup






adimage
GCC News






adimage adimage adimage
adimage