Mar 31, 2023 11:58 AM

നാദാപുരം: നരിക്കാട്ടേരി സ്വദേശിനിയായ ഗർഭിണി അസ്മിനയുടെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് ഡിവൈഎസ്പിക്ക് നിവേദനം നൽകി. ദേവർകോവിലിലെ ഭർതൃവീട്ടിൽ മരിച്ച അസ്മിനയുടെ മരണത്തിനുത്തരവാദികളായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ആക്‌ഷൻകമ്മിറ്റി രൂപവത്കരിക്കുന്നുണ്ട്.

അസ്മിനയുടെ മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് കായക്കൊടി പഞ്ചായത്ത് മുസ്‌ലിംലീഗ് നേതാക്കൾ നാദാപുരം ഡിവൈ.എസ്.പി. വി.വി. ലതീഷിന് നിവേദനം നൽകി. സൂപ്പി നരിക്കാട്ടേരി, വി.പി. കുഞ്ഞബ്ദുള്ള, കെ.പി. കുഞ്ഞമ്മദ്, കെ.കെ.സി. കുഞ്ഞബ്ദുള്ള, സി.എച്ച്. സൈതലവി, ഇ.പി. മുഹമ്മദലി, പി.കെ. ഹമീദ്, കെ.കെ. അഷ്റഫ്, കെ. സുനീർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ദേവർകോവിൽ കെ.വി.കെ.എം.യു.പി.സ്കൂളിൽ ബഹുജന കൺവെൻഷൻ നടക്കുമെന്ന് കായക്കൊടി പഞ്ചായത്ത് പ്രസിഡൻറ്‌ ഒ.പി. ഷിജിൽ പറഞ്ഞു. ദിവസങ്ങൾക്കുമുമ്പാണ് ഭർത്താവ് ദേവർകോവിൽ കരിക്കാടൻ പൊയിൽ കമ്മനക്കുന്നുമ്മൽ ജംഷീറിന്റെ വീട്ടിൽ ഗർഭിണിയായ അസ്മിന തൂങ്ങിമരിച്ചനിലയിൽ കാണപ്പെട്ടത്.

ഭർത്തൃവീട്ടുകാർ നിരന്തരം അസ്മിനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി കാണിച്ച് പിതാവ്‌ നരിക്കാട്ടേരി അഷ്റഫും മാതാവ് നസീമയും തൊട്ടിൽപാലം പോലീസിൽ പരാതിനൽകിയിരുന്നു. നിലവിൽ നാദാപുരം ഡിവൈ.എസ്.പി.യാണ് കേസന്വേഷണം നടത്തുന്നത്.

Death of pregnant woman; Petition to DySP asking for a comprehensive inquiry into Asmina's death

Next TV

Top Stories