Sep 18, 2023 12:57 PM

നാദാപുരം : (nadapuramnews.com) ജാതിയേരി കല്ലുമ്മലിന്റെ ഹൃദയഭാഗത്ത് കല്ലുമ്മൽ പത്താം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി പൊന്നും വിലയ്ക്കെടുത്ത പത്തര സെൻറ് സ്ഥലത്ത് നിർമ്മിക്കുന്ന ലീഗ് സൗദത്തിന്റെ ഫണ്ട് ശേഖരണം തുടങ്ങി. ടി ടി കെ അമ്മദ് ഹാജിയിൽ നിന്ന് 5 ലക്ഷം രൂപ സ്വീകരിച്ച് കൊണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു.

വാർഡ് ലീഗ് പ്രസിഡണ്ട് എം ടി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ടി കെ സൂപ്പി മാസ്റ്റർ സ്വാഗതം പറഞ്ഞു.ചെക്യാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് കുറുവയിൽ പദ്ധതി വിശദീകരിച്ചു. അബ്ദുല്ല വയലോളി, എ പി ആലിക്കുട്ടി ഹാജി, എസ് പി എം തങ്ങൾ,ഇ എം ഇസ്മായിൽ,

പി കെ അഹമ്മദ് ബാഖവി, സമദ് ജാതിയേരി, എ പി നൗഷാദ്, ടി ടി അമ്മദ്, അബൂബക്കർ ചെറുവത്ത്, എം ടി മൂസ ഹാജി, എ പി അഹമ്മദ്, സലാല അമ്മദ് ഹാജി, നവാസ് പുറമേരി, വി പി റഫീഖ്,എം ടി അന്ത്രു, എ പി ഇസ്മായിൽ, വി പി കുഞ്ഞമ്മദ് ഹാജി, സി എച്ച് മുസ്തഫ, ഗഫൂർ കുനീലാണ്ടി,ജസീൽ കുനിയിൽ, ജാഫർ ആലായി തുടങ്ങിയവർ പങ്കെടുത്തു.

#League #Soudam #headquarters #MuslimLeague #being #prepared #heart #Kallummal

Next TV

Top Stories










News Roundup