നാദാപുരം : (nadapuramnews.com) ജീവകാരുണ്യ പ്രവർത്തനത്തിന് ആത്മസമർപ്പണമായി ചീയൂർ ലീഡ് പാലിയേറ്റീവ്. കിടപ്പു രോഗികളെയും ദീഘകാല രോഗികളെയും വീട്ടിലെ സാഹചര്യങ്ങളും സൗകര്യങ്ങളും മനസ്സിലാക്കി കഴിഞ്ഞ രണ്ട് വർഷമായി ലീഡ് പാലിയേറ്റീവ് പ്രവർത്തിച്ചു വരികയാണ്.

സ്വന്തമായ് വാഹനവും, 50 വളണ്ടിയർമാർ ഉൾക്കൊള്ളുന്ന കമ്മിറ്റി, ആഴ്ചയിൽ രണ്ട് ദിവസം ഹോം കെയർ , ആധുനിക മെഡിക്കൽ ഉപകരണങ്ങൾ, സൗജന്യ മെഡിസിൻ വിതരണം, ഭക്ഷണ കിറ്റ് വിതരണം, മെഡിക്കൽ ക്യാമ്പ്, രക്തദാന ക്യാമ്പ്, സാമ്പത്തിക സഹായം, തുടങ്ങി നിരവധി സഹായ സഹകരങ്ങളുമായാണ് ചീയൂർ ലീഡ് പാലിയേറ്റീവ് മാതൃകയാകുന്നത്.
നാദാപുരം പഞ്ചായത്ത് ഏഴാം വാർഡിന്റെ ലീഡ് പാലിയേറ്റീവിന്റെ രണ്ടാം വാർഷികം വാർഡ് ഗ്രാമ കേന്ദ്രത്തിൽ വെച്ച് നടത്തി. ചടങ്ങിൽ വാർഡ് കൺവീനറും ലീഡ് ചെയർമാനുമായ കെ പി സുബൈർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്റുമായ അഖില മര്യാട്ട് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ആമിന ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. ഹേമചന്ദ്രൻ മാസ്റ്റർ, റഹീം മാസ്റ്റർ, ഡോ: സൂപ്പി, അബ്ദുൽ ഹമീദ് കെ,കെ അമ്മദ് ഹാജി, മഠത്തിൽ അന്ദ്രു, അഷ്‌റഫ് പി കെ , സുബൈർ കെ, ഇസ്മായിൽ പി കെ, ഒ.കെ അബ്ദുല്ലഹാജി, ഷംസു പി, സലാം, ജസീല, ജമീല തുടങ്ങിയവർ സംസാരിച്ചു.
#proudly #second #anniversary #Nadapuram #GramPanchayath #Lead #Palliative