പുറമേരി: (nadapuram.truevisionnews.com) വനിതാ ലീഗ് ലഹരി വിരുദ്ധ ക്യാമ്പയിൻ ഭാഗമായി പെരുമുണ്ടശ്ശേരി വട്ടപ്പൊയിലിൽ നടന്ന ലഹരി വിരുദ്ധ സംഗമം ലഹരി നിർമാർജന സമിതി നാദാപുരം മണ്ഡലം പ്രസിഡണ്ട് എം കെ അഷ്റഫ് ഉദ്ഘാടനം ചെയ്തു.

വനിതാ ലീഗ് ശാഖാ പ്രസിഡണ്ട് ഫൗസിയ ടീച്ചർ അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് പോലീസ് ഓഫീസർ സാബു കീഴരിയൂർ ക്ലാസെടുത്തു. ചിറയിൽ മൂസ ഹാജി, എം സി കെ അമ്മദ് ഹാജി, വി കെ മുഹമ്മദ്, എ കെ സഫീറ, പി പി ഫൗസിയ മുഹമ്മദ് എന്നിവർ സംസാരിച്ചു
Women' League organizes anti drug rally