#vishnudeath | സംസ്ക്കാരം നാളെ രാവിലെ 10ന് ; നവനീത് - വിഷ്ണുൻ്റെ മൃതദേഹം പുലർച്ചെ വീട്ടിലെത്തിക്കും

#vishnudeath | സംസ്ക്കാരം നാളെ രാവിലെ 10ന് ; നവനീത് - വിഷ്ണുൻ്റെ  മൃതദേഹം  പുലർച്ചെ വീട്ടിലെത്തിക്കും
Jun 18, 2024 08:00 PM | By Susmitha Surendran

 വളയം: (nadapuram.truevisionnews.comനവനീത് - വിഷ്ണുൻ്റെ മൃതദേഹം നാളെ പുലർച്ചെ വീട്ടിലെത്തിക്കും. സംസ്ക്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും.

ഖത്തർ ദോഹയിൽ മദീന ഖലീഫയ്ക്ക് അടുത്തെ സിഗ്നൽ പോസ്റ്റിൽ 16 ന് രാവിലെ 11 മണിക്കുണ്ടായ വാഹനാപകടത്തിലാണ് വളയം ചുഴലിയിലെ പുത്തൻ പുരയിൽ നവനീത്(21) മരിച്ചത്.

ഖത്തർ ഏർവെയിസിൻ്റെ ഫ്ലെറ്റിൽ ഇന്ന് രാത്രി ഖത്തർ സമയം 7 മണിക്ക് മൃതദേഹം നാട്ടിലേക്ക് തിരിക്കും. നാളെ പുലർച്ചെ രണ്ടിന് കരിപ്പൂരിൽ എത്തും.

അഞ്ച് മണിയോടെ ജന്മനാടായ ചുഴലിയിൽ എത്തിക്കും. ഒരു വർഷമായി നവനീത് ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം യാത്രക്കാരുമായി പോകുന്നതിനിടെയാണ് അപകടം.

മദീനാ ഖലീഫയിൽ സിഗ്നൽ ശ്രദ്ധിക്കാതെ ഖത്തർ സ്വദേശി ഓടിച്ചു വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. നവനീത് സംഭവസ്ഥലത്ത് തന്നെ മരിച്ചു.

ഖത്തർ ഫിങ്കർ പ്രിൻ്റ് ഡിപ്പാർട്ട് മെൻ്റ് ജീവനക്കാരി ഉൾപ്പെടെ കാറിലെ യാത്രക്കാരായ രണ്ട് സത്രീകളും സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. ലിമോസിൻ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന നവനീത് ഒരു വർഷം മുമ്പാണ് ഖത്തറിൽ എത്തിയത്.

അവിവാഹിതനാണ്. ഡ്രൈവറായ ചുഴലി വട്ടച്ചോലയിലെ പുത്തൻ പുരയിൽ പ്രകാശൻ്റെയും റീജയുടെയും മകനാണ്. നേഴ്സിംഗ് വിദ്യാർത്ഥിനിയായ നൈതികയാണ് സഹോദരി.

മകനെ ഫോണിൽ ബന്ധപ്പെടാൽ കഴിയാത്തതിന്റെ ആശങ്കയിലായിരുന്നു മാതാപിതാക്കൾ . ഇന്ന് വൈകുന്നേരമാണ് മകന് അപകടത്തിൽ പരിക്ക് പറ്റി ആശുപത്രിയിലാണെന്ന തരത്തിൽ ഖത്തറിൽ നിന്ന് സഹപ്രവർത്തകർ അച്ഛൻ പ്രകാശനെ വിവരം അറിയിച്ചത്. അല്പ സമയം മുമ്പാണ് മകൻ്റെ മരണം കുടുംബത്തെ അറിയിച്ചത്.

#Funeral #tomorrow #10am #Navneet #Vishnu's #dead #body #brought #home #morning

Next TV

Related Stories
കുണ്ടും കുഴിയും; കല്ലാച്ചിയിൽ എപ്പൊഴും അഴിയാതെ ഗതാഗത കുരുക്ക്

Jul 7, 2025 02:21 PM

കുണ്ടും കുഴിയും; കല്ലാച്ചിയിൽ എപ്പൊഴും അഴിയാതെ ഗതാഗത കുരുക്ക്

കല്ലാച്ചിയിൽ എപ്പൊഴും അഴിയാതെ ഗതാഗത...

Read More >>
പുതുമോടിയിൽ വിദ്യാലയം; ചെക്യാട് ഗവ. എൽ.പി സ്കൂൾ പുതിയ കെട്ടിടം ഇകെ വിജയൻ ഇന്ന് നാടിന് സമർപ്പിക്കും

Jul 7, 2025 11:11 AM

പുതുമോടിയിൽ വിദ്യാലയം; ചെക്യാട് ഗവ. എൽ.പി സ്കൂൾ പുതിയ കെട്ടിടം ഇകെ വിജയൻ ഇന്ന് നാടിന് സമർപ്പിക്കും

ചെക്യാട് ഗവ. എൽ.പി സ്കൂൾ പുതിയ കെട്ടിടം ഇന്ന് ഇകെ വിജയൻ നാടിന്...

Read More >>
വളയത്ത് കടയ്ക്ക് നേരെ ബോംബേറ്; എറിഞ്ഞ സ്റ്റീൽ ബോബ് പൊട്ടിയില്ല

Jul 7, 2025 10:37 AM

വളയത്ത് കടയ്ക്ക് നേരെ ബോംബേറ്; എറിഞ്ഞ സ്റ്റീൽ ബോബ് പൊട്ടിയില്ല

വളയത്ത് കടയ്ക്ക് നേരെ ബോംബേറ്, എറിഞ്ഞ സ്റ്റീൽ ബോബ്...

Read More >>
വിജയ കലാവേദി ഇമ്മിണി ബല്യ ഓർമ്മ ദിനം

Jul 7, 2025 10:20 AM

വിജയ കലാവേദി ഇമ്മിണി ബല്യ ഓർമ്മ ദിനം

വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം ബഷീർ അനുസ്മരണം സംഘടിപ്പിച്ചു....

Read More >>
പുറമേരിയിൽ യുവതിയെ ഭർത്താവ് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതായി പരാതി

Jul 6, 2025 11:03 PM

പുറമേരിയിൽ യുവതിയെ ഭർത്താവ് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതായി പരാതി

പുറമേരിയിൽ യുവതിയെ ഭർത്താവ് വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചതായി...

Read More >>
വിജയാരവം; ഉന്നത വിജയികളെ അനുമോദിച്ച് വേദിക മാരാങ്കണ്ടി

Jul 6, 2025 10:51 PM

വിജയാരവം; ഉന്നത വിജയികളെ അനുമോദിച്ച് വേദിക മാരാങ്കണ്ടി

ഉന്നത വിജയികളെ അനുമോദിച്ച് വേദിക മാരാങ്കണ്ടി...

Read More >>
Top Stories










News Roundup






//Truevisionall