പുറമേരി: (nadapuram.truevisionnews.com)പാതിവില തട്ടിപ്പ് വിവാദത്തിൽ പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിനെതിരെ തത്പരകക്ഷികൾ നടത്തുന്ന വ്യക്തിഹത്യയും അപവാദ പ്രചരണവും അവസാനിപ്പിക്കണമെന്ന് സിപിഐഎം നാദാപുരം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഗൃഹോപകരണങ്ങളും വാഹനങ്ങളും നൽകാൻ എന്ന വ്യാജേന സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ തട്ടിപ്പ് നടത്തിയ സംഘങ്ങൾ പുറമേരി പഞ്ചായത്തിലും ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും പ്രവർത്തനങ്ങൾ നടത്തിയിരുന്നു.


പഞ്ചായത്ത് ഭരണസമിതിക്കും പ്രസിഡൻ്റിനും ഈ പദ്ധതിയുമായി യാതൊരു ബന്ധമില്ലെന്നും പരസ്യമായി പ്രഖ്യാപിച്ചതാണ്. ഇതിൽ ആളുകളെ ചേർക്കാനുള്ള ഒരു നീക്കവും പഞ്ചായത്ത് പ്രസിഡൻ്റ് നടത്തിയിട്ടില്ല. ഏതാനും ആളുകൾ ഈ തട്ടിപ്പ് സംഘത്തിൻറെ കെണിയിൽ പെട്ടിട്ടുണ്ട്.
തട്ടിപ്പിന് ഇരയായവർക്ക് ഒപ്പം സിപിഐഎം നിൽക്കും. ഇടതുവിരുദ്ധയായ ചിലർ പഞ്ചായത്ത് പ്രസിഡൻ്റിനെയും അധിക്ഷേപിക്കാനും വ്യക്തിഹത്യ നടത്താനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ പ്രസിഡൻ്റ് ഇതിനകം നിയമനടപടി ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണോ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ വ്യക്തിഹത്യ നടത്തുന്നത് എന്ന് സംശയിക്കുന്നുണ്ട്. മറ്റ് പഞ്ചായത്തുകളിലും പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിലും എല്ലാം ഈ തട്ടിപ്പ് സംഘം പ്രവർത്തനങ്ങൾ നടത്തിയെന്നിരിക്കെ പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ ഇല്ലാത്ത കുറ്റം ചാർത്തുന്നത് ദുരൂഹമാണ്.
തെറ്റായ പ്രചാരവേല സോഷ്യൽ മീഡിയ വഴി നടത്തുന്നവർക്കെതിരെ പോലീസ് കർശനമായ നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി എ മോഹൻദാസ് പ്രസ്താവനയിൽ പ്രസ്താവനയിൽ പറഞ്ഞു
Half-price scam controversy Personal attacks against Panchayath President should end CPIM