വളയം: വിജയാരവം 2025 സംഘടിപ്പിച്ച് വേദിക . ലഹരിക്കെതിരെ സംഘടിപ്പിച്ച ചിത്രരചനമത്സര വിജയികൾക്ക് സമ്മാനം നൽകി. എൽ എസ് എസ്, യു എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മികവു തെളിയിച്ചവരെയും നീറ്റ് പരീക്ഷയിലെ ഉന്നത വിജയികളെയും വേദിക മാരാങ്കണ്ടി അനുമോദിച്ചു.
വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷിൻ്റെ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ: പി ഗവാസ് ഉദ്ഘാടനം ചെയ്തു.


ക്ലബ്ബ് സെക്രട്ടറി വി.ബിജു സ്വാഗതവും വളയം യു പി സ്കൂൾ എച്ച് എം വി.കെ അനില ടീച്ചർ, വളയം നോർത്ത് എൽ.പി സ്കൂൾ അരുണിമ കെ.പി, എം.പി സുരേഷ് മാസ്റ്റർ എന്നിവർ ആശംസ പ്രസംഗം നടത്തി. ക്ലബ്ബ് പ്രസിഡണ്ട് ഇ.കെ സുനിൽ നന്ദിയും പറഞ്ഞു
Vedhika Marangandi congratulates the top winners