#Thunerigrampanchayath | പകരം ജീവനക്കാരില്ല; തൂണേരി ഗ്രാമപഞ്ചായത്തിനെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നു - കോൺഗ്രസ്

#Thunerigrampanchayath | പകരം ജീവനക്കാരില്ല; തൂണേരി ഗ്രാമപഞ്ചായത്തിനെ തകർക്കാൻ സർക്കാർ  ശ്രമിക്കുന്നു - കോൺഗ്രസ്
Oct 13, 2024 04:33 PM | By ADITHYA. NP

നാദാപുരം :(nadapuram.truevisionnews.com) സ്ഥലം മാറിപോയ ജീവനക്കാർക്ക് പകരം ജീവനക്കാരെ നിയമിച്ചില്ല. തൂണേരി ഗ്രാമപഞ്ചായത്തിനെ തകർക്കാൻ സർക്കാർ ശ്രമിക്കുന്നതായി കോൺഗ്രസ്.

തൂണേരി ഗ്രാമപഞ്ചായത്തിലെ സെക്രട്ടറി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം മൂലമുണ്ടായ ഒഴിവിലേക്ക് ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാത്തത് കാരണം തൂണേരി ഗ്രാമപഞ്ചായത്തിന്റെ പ്രവർത്തനം താളം തെറ്റുകയാണ്.

സെക്രട്ടറി, അക്കൗണ്ടൻറ് ,ഹെഡ് ക്ലർക്ക് ,രണ്ട്സീനിയർ ക്ലർക്ക്മാർ ,അസിസ്റ്റൻറ് എൻജിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി സർക്കാർ ഉത്തരവ് വന്നിട്ട് മാസങ്ങളായി . ഇതിൽ പലരും സ്ഥലം മാറി പോയെങ്കിലും പകരം ഉദ്യോഗസ്ഥർ ചാർജ് എടുത്തിട്ടില്ല .

അതോടൊപ്പം തന്നെ സർവീസിൽ ഉണ്ടായിരുന്ന ഒരു സീനിയർ ക്ലർക്ക് റിട്ടയർ ചെയ്യുകയും മറ്റൊരാൾക്ക് എതിരെ വകുപ്പ് തല നടപടി ഉണ്ടാവുകയും ചെയ്തതോടെ സീറ്റുകൾ കാലിയാണ്.

ദൈനംദിന പ്രവർത്തനങ്ങളും വാർഷിക പദ്ധതി നിർവഹണം ഉൾപ്പെടെയുള്ളവ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്.

പരാതികളും അപേക്ഷകളുമായി എത്തുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ സേവനം ലഭിക്കാൻ ദിവസങ്ങളും മാസങ്ങളും കാത്തിരിക്കേണ്ട അവസ്ഥയാണ്.

പ്രിൻസിപ്പൽ ഡയറക്ടർ, ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള ഉന്നത അധികാരികളെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാസത്യൻ നേരിട്ട് നിലവിലെ സ്ഥിതി ബോധ്യപ്പെടുത്തിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.

മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച് മുന്നോട്ടുപോകുന്ന തൂണേരി ഗ്രാമപഞ്ചായത്തിന് തകർക്കാൻ ആസൂത്രിത നീക്കം നടക്കുകയാണെന്ന് തൂണേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു.

ഒഴിവുകൾ നികത്തി പ്രവർത്തനം സാധാരണ നിലയിലാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഡിസിസി സെക്രട്ടറി ആവോലം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

അശോകൻ തൂണേരി അധ്യക്ഷത വഹിച്ച യോഗത്തിൽ പി രാമചന്ദ്രൻ മാസ്റ്റർ, ടി മൂസ ഹാജി, വി കെ രജീഷ് , പി കെ സുജാത ടീച്ചർ, ഫസൽ മാട്ടാൻ, കെ മധു മോഹനൻ, കുഞ്ഞിരാമൻ കെ, ജി മോഹനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

#No #replacement #staff #government #trying #destroy #Thuneri #gram #panchayat

Next TV

Related Stories
#KMCCVolleyfair | കലാശപ്പോര് ഇന്ന്;  കെ.എം.സി.സി വോളി മേള, ഫൈനലിൽ മാറ്റുരക്കാൻ കേരള പോലീസും ഇന്ത്യൻ നേവിയും

Dec 21, 2024 04:56 PM

#KMCCVolleyfair | കലാശപ്പോര് ഇന്ന്; കെ.എം.സി.സി വോളി മേള, ഫൈനലിൽ മാറ്റുരക്കാൻ കേരള പോലീസും ഇന്ത്യൻ നേവിയും

അവസാന സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ഇന്ത്യൻ നേവി ഫൈനലിൽ...

Read More >>
#Nadapuramregionalcommittee | സമുന്നത നേതാക്കൾ; എ കണാരൻ, പി കെ കൃഷ്ണൻ ചരമവാർഷിക ദിനം ആചരിച്ച് നാദാപുരം മേഖലാ കമ്മിറ്റി

Dec 21, 2024 03:37 PM

#Nadapuramregionalcommittee | സമുന്നത നേതാക്കൾ; എ കണാരൻ, പി കെ കൃഷ്ണൻ ചരമവാർഷിക ദിനം ആചരിച്ച് നാദാപുരം മേഖലാ കമ്മിറ്റി

തൊടുവയിൽ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി സി എച്ച് മോഹനൻ ഉദ്ഘാടനം...

Read More >>
#DYFI | 'ജയ് ഭീം'; അംബേദ്‌കറെ അവഹേളിച്ച അമിത് ഷായുടെ നടപടിയിൽ പ്രതിഷേച്ച് ഡിവൈ എഫ്ഐ

Dec 21, 2024 03:13 PM

#DYFI | 'ജയ് ഭീം'; അംബേദ്‌കറെ അവഹേളിച്ച അമിത് ഷായുടെ നടപടിയിൽ പ്രതിഷേച്ച് ഡിവൈ എഫ്ഐ

സിപിഐ എം ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം...

Read More >>
#Parco | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

Dec 21, 2024 02:13 PM

#Parco | സർജറികളും പരിശോധനകളും; വടകര പാർകോയിൽ മെ​ഗാ മെഡിക്കൽ ക്യാമ്പ്

ആനുകൂല്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക്...

Read More >>
#KMCCVolleyFair | കെ.എം.സി.സി വോളി മേള; രണ്ടാം സെമിയിൽ വീറുറ്റ പോരാട്ടം, ഇന്ത്യൻ നേവി ഫൈനലിലേക്ക്

Dec 21, 2024 12:49 PM

#KMCCVolleyFair | കെ.എം.സി.സി വോളി മേള; രണ്ടാം സെമിയിൽ വീറുറ്റ പോരാട്ടം, ഇന്ത്യൻ നേവി ഫൈനലിലേക്ക്

അവസാന സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ഇന്ത്യൻ നേവി ഫൈനലിൽ...

Read More >>
#Annualcelebration | നാളെ കൂട്ട ഓട്ടം; നവധാര കലാകായിക വേദി ഗ്രന്ഥാലയം വാർഷികാഘോഷം അരൂരിൽ

Dec 21, 2024 11:42 AM

#Annualcelebration | നാളെ കൂട്ട ഓട്ടം; നവധാര കലാകായിക വേദി ഗ്രന്ഥാലയം വാർഷികാഘോഷം അരൂരിൽ

വൈകിട്ട് 4 തീക്കുനി നിന്ന് അരൂർ നടക്ക് മിത്തലിലേക്കാണ് കൂട്ട...

Read More >>
Top Stories

News Roundup

Entertainment News