നാദാപുരം: (nadapuram.truevisionnews.com) കർഷക തൊഴിലാളി യൂണിയൻ്റെ സമുന്നത നേതാക്കളായിരുന്ന എ കണാരൻ, പി കെ കൃഷ്ണൻ എന്നിവ രുടെ ചരമവാർഷിക ദിനം നാദാപുരം മേഖലാ കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു.
തൊടുവയിൽ യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി സി എച്ച് മോഹനൻ ഉദ്ഘാടനം ചെയ്തു.
ടി അഭിഷ് അധ്യക്ഷനായി. ടി ബാ ബു, കെ മനോജൻ, പി പി അശോ കൻ എന്നിവർ സംസാരിച്ചു. 'കർഷക തൊഴിലാളിയും തൊഴിലിടവും ക്യാമ്പയിൻ ആരംഭിച്ചു.
നാദാപുരം മേഖലയിൽ 1,000 വീടുകളിൽ പച്ചക്കറി കൃഷി ചെയ്യും.
കെ.എസ്കെടിയു വിലങ്ങാട് മേഖലാ കമ്മിറ്റി എ കണാരൻ അനുസ്മരണം വിലങ്ങാട് അടുപ്പിൽ ഉന്നതിയിൽ ടി പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.
വി പി ശൈലജ അധ്യക്ഷയായി. എം കെ ബാലൻ, കെ പി രാ ജൻ, ടി പി അനിഷൻ.എ പി.വെള്ളി എന്നിവർ സംസാരിച്ചു.
#AKanaran #PKKrishnan #Death #Anniversary #Day #Nadapuram #Regional #Committee