നാദാപുരം :(nadapuram.truevisionnews.com) തെരുവം പറമ്പ് ലോളി ഗ്രൗണ്ടിൽ നടക്കുന്ന ദുബായ് കെ. എം.സി.സി. നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വോളി മേളയ്ക്ക് കലാശപ്പോര് ഇന്ന്.
ഇന്ന് നടക്കുന്ന ഫൈനലിൽ മാറ്റുരക്കാൻ കേരള പോലീസും ഇന്ത്യൻ നേവിയും ഏറ്റുമുട്ടും.
കെ പി ഗ്രൂപ്പ് സ്പോൺസർ ചെയ്ത കെ.എസ്.ഇ.ബി യും സൈത്തുൻ റെസ്റ്റോറൻ്റ് സ്പോൺസർ ചെയ്ത ഇന്ത്യൻ നേവിയും തമ്മിലായിരുന്നു ഇന്നലെ നടന്ന രണ്ടാം സെമി ഫൈനലിൽ ഏറ്റുമുട്ടിയത്.
ആദ്യ രണ്ട് സെറ്റിൽ ഇന്ത്യൻ നേവി മികച്ച പ്രകടനം നടത്തി വിജയിച്ചെങ്കിലും തുടർന്ന് നടന്ന രണ്ട് സെറ്റുകളും കെ.എസ്.ഇ.ബി പിടിച്ചെടുക്കുകയായിരുന്നു.
അവസാന സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് ഇന്ത്യൻ നേവി ഫൈനലിൽ എത്തിയത്.പ്രാദേശിക മത്സരത്തിൽ ഫിസിക്കൽ എഡ്യൂക്കേഷൻ കാലിക്കറ്റ് ഫൈനലിൽ പ്രവേശിച്ചു.
സമാപന ദിവസമായ ഇന്ന് ഷാഫി പറമ്പിൽ എം.പി, പി.കെ ഫിറോസ്, പാറക്കൽ അബ്‌ദുല്ല തുടങ്ങി വിവിധ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. കൂടാതെ കളിയാസ്വദകർക്ക് കലാ വിരുന്നുകളും ഉണ്ടാകും.
#KMCC #Volley #fair #KeralaPolice #IndianNavy #battle #out #finals