തൂണേരി: വർണ്ണാഭമായ ഘോഷയാത്രയോടെ തുടക്കമായ തൂണേരി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിന് സമാപനം.
തൂണേരി ഇ വി യു പി സ്കൂളിൽ വെച്ച് വിവിധ കലാമത്സരങ്ങൾ നടന്നു.
വൈകുന്നേരം 4 മണിക്ക് നടന്ന സമാപന സമ്മേളനം ശ്രീ. ഇ.കെ വിജയൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.
തൂണേരി ഫാമിലി സൂപ്പർമാർക്കറ്റ് പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്രക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ,തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധ സത്യൻ, ബ്ലോക്ക് ഭരണസമിതി അംഗങ്ങളായ ടി.കെ അരവിന്ദാക്ഷൻ,ഇന്ദിര കെ.പി, രജീന്ദ്രൻ കപ്പള്ളി, ബിന്ദു പുതിയോട്ടിൽ, ഡാനിയ. എ, സി.എച്ച് നജ്മ ബീവി, നജ്മ യാസർ, അംബുജ,സുഹ്‌റ പി,ബി.ഡി.ഒ രേണുക രാജ്, വിവിധ ഗ്രാമപഞ്ചായത്ത് മെമ്പർമാർ, കുടുബശ്രീ പ്രവർത്തകർ, അംഗണവാടി ജീവനക്കാർ, ഹരിതകർമ സേന പ്രവർത്തകർ, യുവജന ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.
ഡിസംബർ 10 മുതൽ ആരംഭിച്ച ബ്ലോക്ക് കേരളോത്സവത്തിൽ കായിക മത്സരങ്ങളിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും വളയം തൂണേരി രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
#Thooneri #Block #Panchayath #Kerala #Festival #colorful