#Townrenewal | കല്ലാച്ചി മുഖം മാറും; ടൗൺ നവീകരണത്തിന് ധാരണയായി; മൂന്ന് മാസത്തിനകം വീതികൂട്ടും

#Townrenewal  | കല്ലാച്ചി മുഖം മാറും;  ടൗൺ നവീകരണത്തിന് ധാരണയായി; മൂന്ന് മാസത്തിനകം വീതികൂട്ടും
Oct 13, 2024 07:14 PM | By ADITHYA. NP

നാദാപുരം: (nadapuram.truevisionnews.com)പൊതുമരാമത്ത് വകുപ്പിന്റെ മൂന്ന് കോടി ഫണ്ടുപയോഗിച്ചുള്ള കല്ലാച്ചി ടൗൺ നവീകരണ പദ്ധതി നടപ്പാക്കുന്നതിന് വ്യാപാരികളും കെട്ടിട ഉടമകളുമായി ധാരണയായി. ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാക്കുന്നതാണ്.

2025 ജനുവരി മാസത്തിനകം ടൗണിലെ കടകൾ അറ്റകുറ്റപ്പണി നടത്തിയും ബലപ്പെടുത്തിയും ഓരോഭാഗത്തും ഒന്നര മീറ്റർ വീതി കൂട്ടുന്നതാണ് . കല്ലാച്ചി ഗാലക്സി ഹൈപ്പർമാർക്കറ്റ് മുതൽ എ.സി.സി സിമന്റ്സ് വരെയുള്ള ഭാഗത്താണ് നവീകരണം നടത്തുന്നത്.

നിലവിലെ ഡ്രെയിനേജിൽ നിന്ന് കെട്ടിടഭാഗത്തേക്ക് ഒന്നരമീറ്ററാണ് വീതികൂട്ടുന്നത്. ഇരു ഭാഗത്തുമുള്ള നിലവിലെ ഡ്രെയിനേജ് ഭാഗം കൂടി റോഡായി മാറും .

ആധുനിക സൗകര്യത്തോടെകുള്ള ഡെയിനേജും ഫുട്പാത്തും കൈവരിയും,ഇൻ്റർലോക് ചെയ്ത ബൈക്ക് പാർക്കിംഗ് ഏരിയ തുടങ്ങിയവ എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നവീകരണത്തിന്റെ ഭാഗമായി കെട്ടിടങ്ങൾക്ക് രൂപമാറ്റത്തിനുള്ള അനുമതി ഗ്രാമപഞ്ചായത്ത് നൽകുന്നതാണ്. ഇതിനുള്ള അപേക്ഷ നവമ്പർ 15 നകം ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കേണ്ടതാണ്.

ഇത് പ്രകാരമുള്ള നിർമ്മാണ പ്രവൃത്തികൾ അതത് ഉടമകൾ ഡിസംബർ 31നകം പൂർത്തിയാക്കുന്നതാണ്. ഇതു സംബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ഇ.കെ. വിജയൻ എം.എൽ എ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി മുഹമ്മദലി,

ബ്ലോക്ക് പഞ്ചായത്ത് സ് ഥിരം സമിതി ചെയർമാന്മാരായ രജീന്ദ്രൻ കപ്പള്ളി,സി.കെ.നാസർ,അഡ്വ. എ സജീവൻ, പി.പി. ബാലകൃഷ്ണൻ,

ബിൽഡിംഗ് ഓണെഴ്സ് അസോസിയേഷൻ ഭാരവാഹികളായ കരയത്ത് ഹമീദ് ഹാജി,സി.കെ ഉസ്മാൻ ഹാജി,പി.വി. അബ്ദുല്ല ഹാജി, ടി.സി.

മജീദ്,വ്യാപാര സംഘടന പ്രതിനിധികളായ എം.സി.ദിനേശൻ, പി.സുരേഷ്,കെ എം വിനോദൻ തുടങ്ങിയവർ സംബന്ധിച്ചു.

ഇതു സംബന്ധിച്ച്‌ ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ കക്ഷി നേതാക്കളുടെയും സാന്നിധ്യത്തിൽ അടുത്ത ആഴ്ച വിപുലമായ യോഗം വിളിച്ചു ചേർക്കുന്നതാണെന്ന് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി വി മുഹമ്മദലി അറിയിച്ചു

#Kallachi #face #will #change #Town #renewal #agreed #widened #within #three #months

Next TV

Related Stories
തുണ മുടങ്ങാതെ; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കെഎംസിസിയുടെ സഹായം

Jul 16, 2025 07:39 PM

തുണ മുടങ്ങാതെ; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കെഎംസിസിയുടെ സഹായം

ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് കെഎംസിസിയുടെ...

Read More >>
മെറിറ്റ് അവാര്‍ഡ്; മദ്രസാധ്യാപകരുടെ മക്കള്‍ക്ക് അപേക്ഷ നൽകാം

Jul 16, 2025 07:07 PM

മെറിറ്റ് അവാര്‍ഡ്; മദ്രസാധ്യാപകരുടെ മക്കള്‍ക്ക് അപേക്ഷ നൽകാം

മദ്രസാധ്യാപകരുടെ മക്കള്‍ക്ക് മെറിറ്റ് അവാര്‍ഡിന് അപേക്ഷ...

Read More >>
ഒടുവിൽ ജയിലിൽ; കാറിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് റിമാന്റിൽ

Jul 16, 2025 06:39 PM

ഒടുവിൽ ജയിലിൽ; കാറിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് റിമാന്റിൽ

ചാലപ്പുറം റോഡിൽ നിർത്തിയിട്ട കാറിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് റിമാന്റിൽ ...

Read More >>
അനുസ്മരണയോഗം; പി കുഞ്ഞിരാമന്റെ സ്മരണ പുതുക്കി കെഎസ്കെടിയു

Jul 16, 2025 04:43 PM

അനുസ്മരണയോഗം; പി കുഞ്ഞിരാമന്റെ സ്മരണ പുതുക്കി കെഎസ്കെടിയു

പി കുഞ്ഞിരാമന്റെ സ്മരണ പുതുക്കി...

Read More >>
കൈത്താങ്ങ്; ബിനുവിന്റെ കുടുംബത്തിന് വീട് നിർമാണ ഫണ്ട് കൈമാറി

Jul 16, 2025 04:22 PM

കൈത്താങ്ങ്; ബിനുവിന്റെ കുടുംബത്തിന് വീട് നിർമാണ ഫണ്ട് കൈമാറി

:രക്തസാക്ഷി ഈന്തുള്ളതിൽ ബിനുവിന്റെ കുടുംബത്തിന് വീട് നിർമാണ ഫണ്ട് കൈമാറി...

Read More >>
ലഹരി വിരുദ്ധ ക്യാമ്പയിൻ; ഗൃഹസന്ദർശനം നടത്തി പെൻഷനേഴ്‌സ് യൂണിയൻ

Jul 16, 2025 12:55 PM

ലഹരി വിരുദ്ധ ക്യാമ്പയിൻ; ഗൃഹസന്ദർശനം നടത്തി പെൻഷനേഴ്‌സ് യൂണിയൻ

ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി ഗൃഹസന്ദർശന പരിപാടി സംഘടിപ്പിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ്...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall