എടച്ചേരി: (nadapuram.truevisionnews.com) സി.പി.ഐ.എം സമുന്നത നേതാവായിരുന്ന ഇ.വി. കൃഷ്ണന്റെ ഏഴാം ചരമ വാർഷികദിനം ശനിയാഴ്ച എടച്ചേരിയിൽ സമുചിതമായി ആചരിക്കും.
വാർഷികാചരണത്തിന്റെ ഭാഗമായി പ്രഭാതഭേരി, പുഷ്പചക്ര സമർപ്പണം, അനുസ്മരണ സമ്മേളനം എന്നിവ സംഘടിപ്പിക്കും. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗം പി. മോഹനൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ. ദിനേഷൻ, പി.പി. ചാത്തു, ഏരിയാ സെക്രട്ടറി എ. മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗം എ.എം. റഷീദ് എന്നിവർ ചടങ്ങുകളിൽ പങ്കെടുക്കും.
E.V. Krishnan's death anniversary commemorations











































