Feb 28, 2026 11:30 AM

വിലങ്ങാട്: (nadapuram.truevisionnews.com) ഉരുൾപൊട്ടൽ ദുരന്തം ഏൽപ്പിച്ച ആഘാതത്തിന് പിന്നാലെ വിലങ്ങാട് മലയോര മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. വേനൽ കടുത്തതോടെ മഞ്ഞച്ചിളി, പാനോം, ആനക്കുഴി, മാടാഞ്ചേരി, പാലൂർ, പന്നിയേരി, കുറ്റല്ലൂർ, അടുപ്പിൽ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടലിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ച മഞ്ഞച്ചിളിയിലും പരിസരപ്രദേശങ്ങളിലുമാണ് കുടിവെള്ളമില്ലാതെ ജനങ്ങൾ ഏറെ പ്രയാസപ്പെടുന്നത്. മലയോരത്തെ പ്രധാന ഉന്നതികളിലും സമാനമായ അവസ്ഥയാണ് നിലവിലുള്ളത്.

അടുപ്പിൽ ഉന്നതിയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ സർക്കാരും ത്രിതല പഞ്ചായത്തുകളും ബഹുമുഖ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിന്റെ നടപടികൾ നിലവിൽ ഇഴഞ്ഞുനീങ്ങുകയാണ്.

റവന്യൂ വകുപ്പ് ജനപ്രതിനിധികളിൽ നിന്നും പ്രദേശവാസികളിൽ നിന്നും കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. എന്നാൽ പ്രശ്നപരിഹാരത്തിനായി എന്ത് സംവിധാനമാണ് ഒരുക്കുന്നതെന്ന കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ അധികൃതർക്ക് ഇതുവരെ സാധിച്ചിട്ടില്ല.

Drinking water shortage acute in Vilangad hills

Next TV

Top Stories










News Roundup