നാദാപുരം : (nadapuram.truevisionnews.com) പലർക്കും ഇത് ജീവിതത്തിലെ ആദ്യ ഉല്ലാസയാത്രയായപ്പോൾ അത് നവ്യാനുഭമായി . ഇവരെ ജെസിഐ നാദാപുരം ചേർത്ത് നിർത്തിയപ്പോൾ തണലിലെ അന്തേവാസികൾ അക്ഷരാർത്ഥത്തിൽ ആലംബരായി.ആശംസയർപ്പിക്കാൻ എം.എൽ.എ എത്തിയത് ഇരട്ടി മധുരവും.
എടച്ചേരി തണൽ വീട്ടിലെ നിരാലംബരായ അന്തേവാസികളെയും കൊണ്ട് നാദാപുരം ജെസിഐ സംഘടിപ്പിച്ച രണ്ടു ദിവസം നീണ്ടു നിന്ന ഉല്ലാസയാത്ര നവ്യാനുഭവമായി.
വയനാട്ടിലെ വിശ്രമ കേന്ദ്രത്തിൽ യാത്രയ്ക്ക് ആശംസ അർപ്പിക്കാൻ ടി.സിദ്ദീഖ് എം.എൽ.എയും എത്തി. രണ്ട് ബസ്സുകളായി എൺപത് അന്തേവാസികളുമായി വയനാട്ടിലെ വിവിധ സ്ഥലങ്ങളിലേക്കായിരുന്നു ഉല്ലാസ യാത്ര.
അന്തേവാസികൾക്കൊപ്പം ജെ സി ഐ പ്രവർത്തകരെ കൂടാതെ തണലിലെ ഡോക്ടർ, നേഴ്സ്മാർ, പാലിയേറ്റീവ് വളണ്ടിയർമാർ എന്നിവർ യാത്രയിൽ പങ്കാളികളായി.
വയനാട്ടിലെ വൈത്തിരി റിസോർട്ട്, കോരപ്പുഴ ഡാം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ സംഘത്തിന് കൽപ്പറ്റയിലെ പ്രമുഖ റെസ്റ്റോറന്റ് സ്നേഹാദിത്യമരുളി.
ജെസിഐ ഭാരവാഹികളായ അജീഷ് ബാലകൃഷ്ണൻ, ഷംസുദ്ദീൻ, ഷംസീർ അഹമ്മദ്, നിയാസ് യുസുഫ്, ഷബാന, കെ.പി.ആർ നാഥൻ, ജാഫർ മരുതേരി, ഷഫീൽ,
തണൽ ഭാരവാഹികളായ ബാബു, വി.പി.പോക്കർ, എ.റഹിം, വി.പി.ബഷീർ ഉസ്മാൻ പാലിയേറ്റീവ് പ്രവർത്തകരായ സി.കെ.ജമീല, അബ്ദുൾ സലാം, തണൽ മാനേജർ ഷാജഹാൻ,
കൽപ്പറ്റ കോപ്പർ കിച്ചൺ എം.ഡിയും ജെസിഐ യുടെ മുൻ ട്രെഷററും ആയ കൊയിലോത്ത് സാജിദ് എന്നിവർ പങ്കെടുത്തു.
#Excursion #became #new #experience #inmates #JCI #Nadapuram #shade