#medal | വിലങ്ങാടിന് അഭിമാന നിമിഷം; കൂട്ടുകാരായ മൂന്ന് പോലീസുദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍

#medal | വിലങ്ങാടിന് അഭിമാന നിമിഷം; കൂട്ടുകാരായ മൂന്ന് പോലീസുദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മെഡല്‍
Nov 4, 2024 03:50 PM | By Athira V

നാദാപുരം: (nadapuram.truevisionnews.com) സന്നദ്ധ പ്രവർത്തനത്തിലും ഔദ്യോഗിക ജീവിതത്തിലും ഒരുമയോടെ പ്രവർത്തിക്കുന്ന വിലങ്ങാട്ടെ പോലിസ് ഉദ്യോഗസ്ഥരുടെ മെഡൽ നേട്ടം നാടിന് അഭിമാനമായി.

കൂട്ടുകാരും വിലങ്ങാട് സ്വദേശികളുമായ കെ.പി.സുരേഷ്ബാബു വി.കെ.ഭാസ്കരൻ, പി.വി. ജോർജ് എന്നിവരാണ് ഇക്കൊല്ലത്തെ സംസ്ഥാന പോലീസ് മെഡലിന് അർഹരായത്. സംസ്ഥാനത്ത് 267 പേരാണ് മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാ മെഡലിനു തെരെഞ്ഞെടുക്കപ്പെട്ടത്.

കോഴിക്കോട് ജില്ലയിൽ നിന്നുള്ള മൂന്ന് പേരും വിലങ്ങാട്ടുകാരായത് അപൂർവ നേട്ടമായി.

കോഴിക്കോട് റൂറൽ ഹെഡ് ക്വാർട്ടേഴ്‌സിൽ ജോലി ചെയ്തുവരുന്നതിനിടെയാണ് മൂവരും മെഡലിനായി തെരഞ്ഞെടുക്കപ്പെട്ടത്.

കെ.പി.സുരേഷ് ബാബു, വി.കെ.ഭാസ്കരൻ എന്നിവർ എഎസ്‌ഐ റാങ്കിലും ജോർജ് സീനിയർ സിവിൽ പോലിസ് ഓഫീസർ തസ്തികയിലും ജോലി ചെയ്യുന്നു.

23 വർഷമായി പോലീസിൽ ജോലി ചെയ്യുന്ന കെ.പി.സുരേഷ് ബാബു എംഎസ്പിയിലൂടെയാണ് സേവനം ആരംഭിച്ചത്. കോഴിക്കോട് സിറ്റി ആംഡ് റിസർവ്, വളയം, തൊട്ടിൽപാലം, ബാലുശ്ശേരി എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

വളയത്ത് ജോലി ചെയ്യുന്നതിനിടെ ജനമൈത്രി പോലീസിന്റെ സഹായത്തോടെ ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

കെഎപി ഇടുക്കി ട്രെയിനിംഗ് കോളജിലായിരുന്നു വി.കെ.ഭാസ്ക്‌കരന്റെ പോലിസ് പരിശീലനം. 24 വർഷത്തെ സേവനത്തിനിടെ കോഴിക്കോട് റൂറൽ, ഇടുക്കി ആംഡ് റിസർവ്, നാദാപുരം കൺട്രോൾ റൂം എന്നിവിടങ്ങളിൽ ജോലി ചെയ്തു.

മലയോര കർഷകനായ പി.വി.ജോർജ് 19 കൊല്ലമായി പോലീസിൽ ജോലി ചെയ്യുന്നു. എംഎസ്മിയിലെ പരിശീലനത്തിന് ശേഷം കോഴിക്കോട് സിറ്റി, എലത്തൂർ, നാദാപുരം, വളയം സ്റ്റേഷനുകളിൽ ജോലി ചെയ്തു.

നിരവധി ഗുഡ് സർവീസ് എൻട്രികൾ മൂവരുടെയും സർവീസ് കാലത്തുണ്ടായിട്ടുണ്ട്. ഒന്നാം തിയതി തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്ന് ഇവർ മെഡൽ ഏറ്റുവാങ്ങി.

#proud #moment #Vilangad #ChiefMinister #medal #three #police #officers #who #are #friends

Next TV

Related Stories
തൂണേരിയിൽ യുഡിഎഫ് തുടരും, ആത്മവിശ്വാസത്തോടെ സുധാസത്യൻ

Nov 14, 2025 03:24 PM

തൂണേരിയിൽ യുഡിഎഫ് തുടരും, ആത്മവിശ്വാസത്തോടെ സുധാസത്യൻ

തൂണേരി ഗ്രാമപഞ്ചായത്ത് , യുഡിഎഫ് ഭരണം , ജനകീയ...

Read More >>
അഞ്ച് വർഷങ്ങളുടെ സേവനയാത്രയ്ക്ക് വിട; വികസനത്തിന്റെ പാതയിൽ മുന്നേറുന്ന തൂണേരി

Nov 13, 2025 01:03 PM

അഞ്ച് വർഷങ്ങളുടെ സേവനയാത്രയ്ക്ക് വിട; വികസനത്തിന്റെ പാതയിൽ മുന്നേറുന്ന തൂണേരി

തൂണേരി ഗ്രാമപഞ്ചായത്ത്, അഞ്ചു വർഷത്തെ ഭരണം , വേളൂർ സൗത്ത് ,...

Read More >>
ജനവിശ്വാസം നേടി; വികസന തേരിലേറി വളയത്ത് എൽഡിഎഫ് മുന്നോട്ട്

Nov 12, 2025 02:48 PM

ജനവിശ്വാസം നേടി; വികസന തേരിലേറി വളയത്ത് എൽഡിഎഫ് മുന്നോട്ട്

വളയം ഗ്രാമ പഞ്ചായത്ത് , എൽ ഡി എഫ് വികസനം, തുടർഭരണം , വി പി ശശിധരൻ മാസ്റ്റർ, നിഷ പി ടി...

Read More >>
സ്വപ്‌നം സിനിമാലോകം ഒടുവിൽ തിയേറ്റർ ഉടമയായി; കല്ലാച്ചിയിലെ 'ഡ്രീം സിനിമാസ്' തിയേറ്റർ ഉടമ രാഗിലിന് മോഹൻലാൽ പകർന്നുനൽകിയ സുവർണ്ണ നിമിഷം

Oct 29, 2025 01:03 PM

സ്വപ്‌നം സിനിമാലോകം ഒടുവിൽ തിയേറ്റർ ഉടമയായി; കല്ലാച്ചിയിലെ 'ഡ്രീം സിനിമാസ്' തിയേറ്റർ ഉടമ രാഗിലിന് മോഹൻലാൽ പകർന്നുനൽകിയ സുവർണ്ണ നിമിഷം

സ്വപ്‌നം സിനിമാലോകം ഒടുവിൽ തിയേറ്റർ ഉടമയായി; കല്ലാച്ചിയിലെ 'ഡ്രീം സിനിമാസ്' തിയേറ്റർ ഉടമ രാഗിലിന് മോഹൻലാൽ പകർന്നുനൽകിയ സുവർണ്ണ...

Read More >>
Top Stories










News Roundup






Entertainment News