അരൂർ: (nadapuram.truevisionnews.com) ചിരപുരാതനമായ അരൂർ ചന്തു വെച്ച കണ്ടി പാലക്കൂൽ ഭഗവതി ക്ഷേത്രത്തിൽ ഉച്ചാൽ തിറ ഉത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ നിവേദ്യത്തിനുള്ള നെല്ല് തരക്കലോടെ (നെല്ല് കുത്തി അരി വേർതിരിക്കൽ) യാണ് തുടക്കം.

ക്ഷേത്ര കഴകക്കാരായ പുരുഷന്മാരാണ് ചടങ്ങ് നടത്തുക. ഈ അരി കൊണ്ട് നാളെ പുലർച്ചെ 4 ന് കോട്ടയിൽ ക്ഷേത്രത്തിൽ അരി നിവേദ്യം സമർപ്പിക്കും. തുടർന്ന് തണ്ടാൻ വി ബാബുവിൻ്റെ നേതൃത്വത്തിൽ ചന്തു വെച്ച കണ്ടി ക്ഷേത്രത്തിൽ ചടങ്ങുകൾ നടക്കും.
കദളി പഴം, ഇളനീർ പാൽ ഉൾപ്പെടുന്നവ ഉപയോഗച്ച് കലശത്തിന് നിവേദ്യം സമർപ്പിക്കും. രാത്രി 9ന് നട്ട തിറ ഉണ്ടാകും. വ്യാഴാഴ്ചയും തിറ തുടരും. വെള്ളിയാഴ്ച രാവിലെ 8 ന് ചന്തു വെച്ച കണ്ടിയിൽ കിണറ്റിൻകര തിയോടെ സമാപിക്കും.
വർഷത്തിൽ മൂന്ന് തവണയാണ് ഈ ക്ഷേത്രത്തിൽ തിറ ഉണ്ടാക്കുക. ഇതിൽ വിഷു തിറക്ക് വൻ ജനാവലി പങ്കെടുക്കും. ആരിൽ നിന്നും പണ പിരിവ് നടത്താതെയാണ് തിറ ഉത്സവം നടത്തുക എന്ന പ്രത്യേകതയുമുണ്ട്.
ഇവിടെ ആവശ്യമായ വസ്തുക്കൾ നേർച്ചയായി ഭക്തജനങ്ങൾ എത്തിക്കും.
#Thira #Mahotsavam #Uchal #Thira #started #Arur #Chanthuvecha #Kandi #temple