നാദാപുരം : (nadapuram.truevisionnews.com) ഒരു നല്ല മാതൃക, വെറുമൊരു വാർഡ് മെമ്പറല്ലേ, കാര്യമായി ഒന്നും ചെയ്യാനില്ല, എന്ന് വിലപിക്കുന്നവർക്ക് മുമ്പിൽ വേറിട്ട ചുവട് വെപ്പുകളും തികവാർന്ന വികസന നേട്ടങ്ങളും നാടിന് സമ്മാനിച്ച് മാതൃകയാവുകയാണ് നാദാപുരം ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ വി അബ്ദുൾ ജലീൽ.

കക്ഷിരാഷ്ട്രീയ ഭേദമന്യേ നാടിൻ്റെ അകമഴിഞ്ഞ പിന്തുന്നയിൽ ഉണ്ടാക്കിയ നേട്ടങ്ങൾ നിരവധിയാണ് . ഏറ്റവും ഒടുവിലിതാ ഒരു പ്രകൃതി സംരക്ഷണത്തിൻ്റെ പുതുപാഠം കൂടി തീർത്തിരിക്കുന്നു. ജലീലിൻ്റെ ഹരിത രാഷ്ട്രീയം അന്വർത്ഥകമാവുകയാണ് ഇവിടെ .
ചക്കയും മാങ്ങയും പേരക്കയും റംമ്പൂട്ടാനും മധുരമഴ പെയ്യിക്കുന്ന "പച്ചതുരുത്ത് " ഒരുങ്ങി കഴിഞ്ഞു. ഇനി മൊട്ടിട്ടു പൂവിരിയുന്നതിനും കായ് കായ്ക്കുന്നതിനും നമുക്കും കാത്തിരിക്കാം. മാനുഷിക അദ്ധ്വാനവും യാന്ത്രകരുത്തും ഒന്നിച്ചതോടെ പെരും കാട് കൃഷിഭൂമിയായി.
കോറോത്ത് കനാൽ പരിസരത്തെ ഫലവൃക്ഷ തോട്ടം നാളെ നാടിന് സമർപ്പിക്കും. കുറ്റ്യാടി ഇരിഗേഷന്റെ ഭാഗമായിട്ടുള്ള തൂണേരി ബ്രാഞ്ച് കനാലിന്റെ കോറോത് ഭാഗം കാട് മൂടി മാലിന്യം നിക്ഷേപിക്കപെട്ട നിലയിലായിരുന്നു. ഭീതിപ്പെട്ടുത്തുന്ന വന്യജീവികൾ മുതൽ പാമ്പും പഴുതാരയും വരെ നാട്ടുകാർക്ക് ഭീഷണിയായിരുന്നു.
ഇവിടെയാണ് ഒരു യുവ ജന പ്രതിനിധിയുടെയും വാർഡ് വികസന സമിതയുടെയും ഭാവനാപൂർണമായ ഇടപെടൽ വിജയം കണ്ടത്. കേന്ദ്ര സർക്കാർ പദ്ധതിയായ PMKSY പദ്ധതിയിൽ ഉൾപ്പെടുത്തി 50,000 രൂപ ചിലവിലാണ് ഇവിടെ ഫല വൃക്ഷ തോട്ടം ഒരുക്കിയിട്ടുള്ളത്.
ഇറിഗഷൻ സ്‌ഥലം പഞ്ചായത്തിന് കൃഷി ആവശ്യത്തിന് വിട്ടു നൽകുകയായിരുന്നു. മല്ലിക മാവ് 10 എണ്ണം, വിയറ്റ്നാം പ്ലാവ് 10, തായ്‌ലൻഡ് ചാമ്പക്ക 10, റംബൂട്ടാൻ 10,കശു മാവ് 1, നെല്ലിക്ക 4, രക്ത ചന്ദനം 3, പേരക്ക 5, ഉറുമാൻ പയം 3, ഡ്രാഗൺ 1 എന്നിങ്ങനെ ഇതിനകം നട്ടു കഴിഞ്ഞതായി ഗ്രാമപഞ്ചായത്ത് അംഗം വി അബ്ദുൽ ജലീൽ പറഞ്ഞു.
തൊഴിലുറപ്പ് തൊഴിലാളികളുടെ പിന്തുണയോടെയാണ് തോട്ടം ഒരുക്കിയത്. അനേക കോടി രൂപയുടെ വികസനം പിന്നിട്ട നാല് വർഷത്തിനകം വാർഡിൽ നടത്താൻ കഴിഞ്ഞതിൽ വിവി മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെയും ഇകെ വിജയൻ എംഎൽഎ ഉൾപ്പെടെ ഉള്ള ജന പ്രതിനിധികളുടെ പിന്തുണ ഉണ്ടായെന്നും ജലീൽ കൂട്ടി ചേർത്തു.
#green #tea #ready #Dedication #fruit #tree #plantation #Koroth #Canal #area #tomorrow