എടച്ചേരി: (nadapuram.truevisionnews.com) ആടിയും പാടിയും കുഞ്ഞുമാലാഖമാർ. കൂട്ടിന് അമ്മമാരും ആയമാരും അങ്കണവാടി ടീച്ചർമാരും. തൂണേരി ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടി കലോത്സവം 'നക്ഷത്രപൂക്കൾ" സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.വനജ എടച്ചേരി കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്തു. ഏഴ് പഞ്ചായത്തുകളിലെ 194 അങ്കണവാടികളിൽ നിന്നും മത്സരിച്ചുവിജയിച്ചു വന്ന 294 കൊച്ചു കുട്ടികളുടെ കലോത്സവമാണ് നക്ഷ്ത്ര പുക്കൾ എന്ന പേരിൽ നടക്കുന്ന കലോത്സവം.
എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ പത്മിനി ടീച്ചർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷൻ, സ്ഥിരം സമിതി അധ്യക്ഷരായരജീന്ദ്രൻ കപ്പള്ളി, ബിന്ദുപുതിയോട്ടിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം രാജൻ, എടച്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായ സീമ വള്ളിൽ, ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ഡാനിയ.സിഡിപിഒ ചിന്മയി എസ്ആനന്ദ്, അനു പാട്യംസ് എന്നിവർ സംസാരിച്ചു.
#nakshathrapookkal #Block #Panchayath #Anganwadi #Kalotsavam #started